Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

29 May, 2018 11:45:07 AM


കെവിന്‍ വധം: 14 പ്രതികള്‍; നീനുവിന്‍റെ അച്ഛനേയും പ്രതിചേര്‍ത്തു

കസ്റ്റഡിയിലായ മൂന്നു പേരെ ഏറ്റുമാനൂരില്‍ ചോദ്യം ചെയ്തു വരുന്നു





കോട്ടയം: കെവിന്‍റെ ദുരഭിമാന കൊലയില്‍ ഭാര്യ നീനുവിന്‍റെ പിതാവ് ചാക്കോയെയും പോലീസ് പ്രതിചേര്‍ത്തു. കേസില്‍ ആകെ 14 പ്രതികളാണുള്ളത്. മൂന്നു പേര്‍ കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തി. ഇവരെ മൂന്നു പേരെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.


അതേസമയം, ഗുരുതര വീഴ്ച വരുത്തിയ എസ്.ഐ ഷിബുകുമാറിനെ സംരക്ഷിക്കുന്ന രീതിയിലാണ് ഐ.ജിയുടെ പ്രതികരണം. എസ്.ഐയുടെ ഭാഗത്തുനിന്ന് അച്ചടക്ക ലംഘനമുണ്ടായി. എന്നാല്‍ എസ്.ഐയ്‌ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ തെളിവില്ലെന്നും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.


നീനുവിന്റെ മാതാപിതാക്കള്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. ചാക്കോയ്ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയെ കുറിച്ച്‌ അറിയാമെന്നും എന്നാല്‍ അമ്മ രഹ്നയ്ക്ക് ഇതില്‍ പങ്കില്ലെന്നുമാണ് പോലീസിന്റെ നിഗമനം.



Share this News Now:
  • Google+
Like(s): 181