29 May, 2018 11:41:29 AM


കെവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്​കാരം വൈകീട്ട്​

മൂന്നു മണിയോടെ സംസ്​കാര ചടങ്ങുകള്‍ നടക്കും



കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന്​ കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹം പോസ്​റ്റ്​മോര്‍ട്ടം പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന്​​ പോസ്​റ്റ്​ മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിലാപയാത്രയായാണ്​ മൃതദേഹം വീട്ടി​െലത്തിച്ചത്​. വന്‍ ജനക്കൂട്ടത്തിനെ സാക്ഷിയാക്കി മൃതദേഹം വീട്ടിലെത്തിയപ്പോള്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറി. ഭാര്യ നീനുവിന്‍റെയും കെവി​ന്‍റെ മാതാവി​ന്‍റെയും സഹോദരിയുടെയും വിലാപം ജനങ്ങളു​െട കണ്ണു നനച്ചു. കെവി​ന്‍റെ പിതാവ്​ നീനുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത്​ കാണാമായിരുന്നു.


മൃതദേഹം ഉച്ചക്ക്​ രണ്ടരവ​രെ പൊതു ദര്‍ശനത്തിന്​ വെക്കും. ശേഷം വൈകീട്ട്​ മൂന്നു മണിയോടെ സംസ്​കാര ചടങ്ങുകള്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്​റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.


പോസ്​റ്റ്​മോര്‍ട്ടം നടന്ന ആശുപത്രി പരിസരത്ത്​ വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു​. പോസ്​റ്റ്​േമാര്‍ട്ടം നടപടികള്‍ തുടങ്ങിയതു മുതല്‍ ആരെയും ​േഫാറന്‍സിക്​ വിഭാഗത്തിലേക്ക്​ കയറ്റി വിട്ടിരുന്നില്ല. അതിനിടെ, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്​ണനും ചില യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളിലേക്ക്​ കയറിയത്​ സംഘര്‍ഷത്തിനിടയാക്കി. സി.പി.എം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തുകയും യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയും കോ​ണ്‍ഗ്രസ്​ പ്രവര്‍ത്തകരുടെ വസ്​ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്​തു.


യു.ഡി.എഫ്​-ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക്​ മാര്‍ച്ച്‌​ നടത്തുകയും സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിയും നടന്നു. ഇത്​ തടയാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്​തത്​ കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. കൂടാതെ വിവിധ രാഷ്​ട്രീയ പാര്‍ട്ടികള്‍ ആശുപത്രി പരിസരത്തേക്ക്​ മാര്‍ച്ച്‌​ നടത്തി. ഇത്​ തടയാന്‍ ശ്രമം നടത്തുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്​ നേരെ പൊലീസ്​ ലാത്തി വീശി.


അതേസമയം, കെവി​​​​​​​​​ന്‍റെ കൊലപാതകത്തിലെ പൊലീസ്​​ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌​ കോട്ടയത്ത്​ യു.ഡി.എഫ്​-ബി.ജെ.പി-സി.എസ്​.ഡി.എസ്​ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പ​ുരോഗമിക്കുകയാണ്​. രാവിലെ ആറു​ മുതല്‍ വൈകുന്നേരം​ ആറുവരെയാണ്​ ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്​. ജനപക്ഷം, കേരള കോണ്‍ഗ്രസ്​ എം എന്നിവയും ഹര്‍ത്താലിന്​ പിന്തുണ ​പ്രഖ്യാപിച്ചിട്ടുണ്ട്​. 



Share this News Now:
  • Google+
Like(s): 105