Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

28 May, 2018 11:18:14 PM


കെവിന്റെ കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച

നിയാസ്, റിയാസ് എന്നിവരെ പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന്



കോട്ടയം: കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നാണ് നിയാസ്, റിയാസ് എന്നിവരെ പൊലിസ് പിടികൂടിയത്. ഇഷാന്‍ എന്നയാളെ നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.


ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന നിയാസിനെ സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്നു രാവിലെ പുറത്താക്കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചത് നിയാസാണ് എന്നാണ് സൂചന. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായിരുന്നു നിയാസ്. കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്.


അതിനിടെ കെവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണം എന്നടക്കമുള്ള ആവശ്യങ്ങളുമായി കോണ്‍ഗ്രസ് എത്തിയതോടെയാണ് ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചത്. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലായിരിക്കണം പോസ്റ്റ്‌മോര്‍ട്ടം. ഏറ്റവും സീനിയറായ ഡോക്ടര്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടിത്തിനു നേതൃത്വം നല്‍കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.


മൃതദേഹം മോര്‍ച്ചറിയില്‍ എത്തിക്കുന്നതിനിടെ വന്‍ പ്രതിഷേധമാണ് നടന്നത്. തിങ്കളാഴ്ച രാവിലെയാണ് തെന്മലയ്ക്കടുത്ത് ചാലിയേക്കരയില്‍ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ കോണ്‍ഗ്രസ്, സി.എസ്.ഡി.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നു.



Share this News Now:
  • Google+
Like(s): 23