28 May, 2018 10:21:51 PM


ചെങ്ങന്നൂരില്‍ കനത്ത പോളിങ്: 76.27 ശതമാനം

ആകെ 1,52,035 വോട്ട് പോള്‍ ചെയ്‌തെന്ന് പ്രാഥമിക കണക്ക്.



ചെങ്ങന്നൂര്‍: മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത മഴയിലും 76.27 ശതമാനം പോളിങ്. ആകെ 1,52,035 വോട്ട് പോള്‍ ചെയ്‌തെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. അന്തിമ കണക്കില്‍ മാറ്റംവരാം. 83,536 സ്ത്രീ വോട്ടര്‍മാരും 68,499 പുരുഷ വോട്ടര്‍മാരുമാണ്.


പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.72 ആണ്. 78.49 ശതമാനമാണ് സ്ത്രീകളുടെ പോളിങ്. പുരുഷന്‍മാരേക്കാള്‍ പോളിങ് ശതമാനത്തില്‍ ഏറെ മുന്നിലാണ് സ്ത്രീകള്‍. രാത്രി എട്ടോടെയാണ് വോട്ടെടുപ്പ് പൂര്‍ണമായി അവസാനിച്ചത്. രാവിലെ മുതല്‍ കനത്ത മഴ പെയ്‌തെങ്കിലും അതൊന്നും വോട്ടെടുപ്പിനെ ബാധിച്ചില്ല.


2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 74.36 ശതമാനം ആയിരുന്നു പോളിങ്. മൂന്നുമാസം നീണ്ട പ്രചാരണത്തിനൊടുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാനായി വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണലിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് മുന്നണികളും സ്ഥാനാര്‍ഥികളും വോട്ടര്‍മാരും. ഉയര്‍ന്ന പോളിങ് ആരെ തുണയ്ക്കുമെന്ന പിരിമുറുക്കത്തിലാണ് സ്ഥാനാര്‍ഥികളായ യു.ഡി.എഫിലെ ഡി. വിജയകുമാര്‍, എല്‍.ഡി.എഫിന്റെ സജി ചെറിയാന്‍, ബി.ജെ.പിയുടെ പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍.



Share this News Now:
  • Google+
Like(s): 32