28 May, 2018 08:55:51 PM


ട്രാക്കിൽ മരം വീണു; തിരുവനന്തപുരം - കായംകുളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

വൈദ്യുതി തടസം നേരിട്ടതിനാൽ സിഗ്നൽ സംവിധാനവും താറുമാറായി


കൊല്ലം: പരവൂരിനും മയ്യനാടിനും ഇടക്ക് ട്രാക്കിൽ മരം വീണ് തിരുവനന്തപുരം - കായംകുളം റൂട്ടിൽ ട്രയിൻ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി തടസം നേരിട്ടതിനാൽ സിഗ്നൽ സംവിധാനവും താറുമാറായി. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ ആണ് അപകടം. മലബാർ എക്സ്പ്രസ് പരവൂരിൽ പിടിച്ചിട്ടു. ഈ റൂട്ടിലെ ട്രയിനുകളെല്ലാം വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചാലേ ട്രയിൻ ഓടി തുടങ്ങൂ എന്ന് റയിൽവേ അധികൃതർ അറിയിച്ചു.



Share this News Now:
  • Google+
Like(s): 188