28 May, 2018 06:35:46 PM


കെവിന്‍റെ മരണം: ഐജി വിജയ് സാക്കറെ അന്വേഷിക്കും; ഹരിശങ്കര്‍ കോട്ടയം എസ്പി

നാല് സ്ക്വാഡുകളായാണ് അന്വേഷണം നടത്തുക




കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഐജി വിജയ് സാക്കറെയുടെ മേൽനോട്ടത്തിൽ നാല് സ്ക്വാഡുകളായാണ് അന്വേഷണം നടത്തുക. ഹരിശങ്കറിനെ കോട്ടയം എസ്പിയായി നിയമിക്കുകയും ചെയ്തു. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്‍റെ അന്വേഷണത്തിന് സ്പെഷൽ ടീമിനെ നിയോഗിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുനലൂർ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്‍റെ സുഹൃത്ത് ഇശലാണ് അറസ്റ്റിലായത്. മാ​ന്നാ​ന​ത്തു​നി​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു പോ​യ കെ​വി​നെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ന​ലൂ​ര്‍ ചാ​ലി​യേ​ക്ക​ര​യി​ല്‍ തോ​ട്ടി​ൽ​നി​ന്നു​മാ​ണ് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്



Share this News Now:
  • Google+
Like(s): 221