28 May, 2018 06:25:39 PM


മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിൽ ഗാന്ധിനഗർ എസ്ഐ ഷിബുവും

സുരക്ഷാ ടീമില്‍ ഗാന്ധിനഗർ എസ്ഐ ഇല്ലായിരുന്നെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു




കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് എത്തിയപ്പോൾ പോലീസിന്‍റെ സുരക്ഷാചുമതലയുള്ള സംഘത്തിൽ ഗാന്ധിനഗർ എസ്ഐ എം.എസ്. ഷിബുവിനെ ഉൾപ്പെടുത്തിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ചങ്ങനാശേരി ഡിവൈഎസ്പിയുടെ ടീമിൽ കോട്ടയം മെഡിക്കൽ കോളജിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലാണ് ഷിബുവിന് ഡ്യൂട്ടി നൽകിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയിൽ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ലഭിച്ച വിവരം. നേരത്തെ, കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തനിക്ക് സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണെന്നും ഗാന്ധിനഗർ എസ്ഐയ്ക്ക് അതിന്‍റെ ചുമതല ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.



Share this News Now:
  • Google+
Like(s): 109