Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

28 May, 2018 02:47:35 PM


കെവിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു; മൃതദേഹത്തിന് മുന്നിലും സംഘർഷം

ഇൻക്വസ്റ്റ് നടപടികൾ സംബന്ധിച്ച് തര്‍ക്കം: കോണ്‍ഗ്രസും സിപിഎമ്മും ഏറ്റുമുട്ടി
കൊല്ലം: പ്രണയ വിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കോട്ടയം സ്വദേശി കെവിൻ ക്രൂരമർദനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് സൂചന. പുനലൂരിന് പത്ത് കിലോമീറ്റർ അകലെ ചാലിയേക്കരയിൽ തോട്ടിൽനിന്നും ലഭിച്ച മൃതദേഹത്തിന്‍റെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലാണ്. തലയിൽ ആഴത്തിലുള്ള മുറിവും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് തോട്ടിൽനിന്നും മൃതദേഹം കണ്ടെത്തിയത്.

യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകൾ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്‍റെ പാടുകളും ദൃശ്യമാണ്. ഇതിനിടെ കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘർഷം. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ആർഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. തഹസിൽദാരുടെ നേതൃത്വത്തിൽ തന്നെ ഇൻക്വസ്റ്റ് നടക്കട്ടെ എന്ന വാദമായിരുന്ന സിപിഎമ്മുകാർ ഉയർത്തിയത്. ഈ തർക്കത്തിനിടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. യുവാവിന്‍റെ മൃതദേഹം രാവിലെ മുതൽ തോട്ടുവക്കിൽ കിടത്തിയിരിക്കുകയാണ്.

കനത്ത മഴയും പ്രദേശത്തുണ്ട്. സംസ്ഥാനം മുഴുവൻ പ്രതിഷേധം ഉയരുന്പോഴും മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പോലും തുടങ്ങാൻ വൈകുകയാണ്. വലിയ പോലീസ് സാന്നിധ്യവും പ്രദേശത്തുണ്ട്. കെവിന്‍റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക.

പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച കെ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ർ​ധ​രാ​ത്രി വീ​ടാ​ക്ര​മി​ച്ചാ​ണ് അ​ക്ര​മി സം​ഘം കെ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് സു​ഹൃ​ത്തി​നെ വി​ട്ട​യ​ച്ചി​രു​ന്നു. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ​രാ​തി. ബ​ന്ധു​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കൃ​ത്യ​സ​മ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് കോട്ടയം എസ്പിയെ സ്ഥലം മാറ്റുകയും ഗാന്ധിനഗർ എസ്ഐ, എഎസ്ഐ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു
.
Share this News Now:
  • Google+
Like(s): 18