28 May, 2018 01:07:07 PM


കെവിന്‍റെ മരണം: കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ

സിഎസ്ഡിഎസ് പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ ഉപേക്ഷിച്ചു




കോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഹർത്താൽ ഉപേക്ഷിച്ചു. പോലീസിന്‍റെയും വിവിധ സംഘടനകളുടെയും ആഭ്യർഥന മാനിച്ചാണ് സംസ്ഥാന ഹർത്താൽ വേണ്ടെന്ന് വച്ചതെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ.സുരേഷ് പറഞ്ഞു. എന്നാൽ കോട്ടയം ജില്ലയിൽ ഹർത്താൽ നടത്തും.

കോട്ടയം ജില്ലയിൽ സിഎസ്ഡിഎസിന് പുറമേ യുഡിഎഫും ബിജെപിയും ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെ​വി​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ യു​വ​മോ​ര്‍​ച്ച, സി​എ​സ്ഡി​എ​സ്, എ​ഐ​വൈ​എ​ഫ്, എ​സ്ഡി​പി​ഐ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ​യെ​യും എ​എ​സ്ഐ​യെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കോ​ട്ട​യം എ​സ്പി​യെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.



Share this News Now:
  • Google+
Like(s): 891