28 May, 2018 12:23:12 PM


കെവിന്‍റെ മരണം: എസ്ഐയും എഎസ്ഐയും സസ്പെന്‍ഷനില്‍; എസ്പിയ്ക്കും സ്ഥാനചലനം

എ​സ്എെ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡി​വൈ​എ​സ്പി​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു




കോട്ടയം: മാന്നാനത്തുനിന്നു തട്ടിക്കൊണ്ടുപോയ കെവിൻ മരിച്ച സംഭവത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി. കോട്ടയം എസ്പി വി.എം. മുഹമ്മദ് റഫീഖിനെയും സ്ഥലം മാറ്റി. മേൽനോട്ട ചുമതലയിൽ വീഴ്ചവരുത്തിയതിനാണ് എസ്പിക്കെതിരേ നടപടിയെടുത്തത്. 

സം​ഭ​വ​വുമായി ബന്ധപ്പെട്ട് ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ​യെയും എ​എ​സ്ഐ​യെയും രാവിലെ സ​സ്പെ​ൻ​ഡ് ചെയ്തിരുന്നു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്ഐ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കെ​വി​ന്‍റെ ബ​ന്ധു​ക​ളു​ടെ പ​രാ​തി​യി​ൽ എ​സ്ഐ കൃ​ത്യ​സ​മ​യ​ത്ത് കേ​സെ​ടു​ത്തി​ല്ലെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സെ​ടു​ക്കു​ന്ന​തി​ൽ ഗാ​ന്ധി​ന​ഗ​ർ എ​സ്എെ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡി​വൈ​എ​സ്പി​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​സ്ഐ​ക്കും എ​എ​സ്ഐ​ക്കും നേ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കെ​വി​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ട​യു​ള്ള നേ​താ​ക്ക​ൾ പ്രതിഷേധവുമായി കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കൊ​പ്പം കോ​ട്ട​യം എം​എ​ൽ​എ തി​രു​വ​ഞ്ചൂ​ർ രാ​ധ​കൃ​ഷ്ണ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്, കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​രും സ്റ്റേ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. 

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വ​ച്ചി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് എ​സ്ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​സ്ഐ​യെ​യും എ​എ​സ്ഐ​യെ​യും സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തു



Share this News Now:
  • Google+
Like(s): 256