Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

28 May, 2018 11:23:59 AM


ഏറ്റുമാനൂര്‍ കട്ടച്ചിറയില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കട്ടച്ചിറ പുത്തേട്ട് ജയ്പാല്‍ സി നായര്‍ ആണ് മരിച്ചത്




ഏറ്റുമാനൂര്‍: പാലാ റോഡില്‍ കട്ടച്ചിറയില്‍ തിങ്കളാഴ്ച രാവിലെ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരണമടഞ്ഞു. കട്ടച്ചിറ പുത്തേട്ട് ചന്ദ്രന്‍റെയും ജയയുടെയും മകന്‍ ജയ്പാല്‍ സി നായര്‍ (26) ആണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഏറ്റുമാനൂര്‍ തൈപ്പറമ്പില്‍ ജോസഫിന്‍റെ മകന്‍ ആല്‍ബിന്‍ ജോസഫ് (21), വയലാ പുളിനില്‍ക്കും തടത്തില്‍ ബെന്നി (54) എന്നിവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും വേദഗിരി പള്ളി വികാരി ഫാ.തോമസിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

രാവിലെ 9.30 മണിയോടെ കട്ടച്ചിറ പള്ളിക്കവലയ്ക്ക് സമീപമായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന വാഗണ്‍ ആര്‍ കാര്‍ കനത്ത് മഴയില്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മാറുകയും എതിരേ വന്ന ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും റോഡിനടുത്തുള്ള പറമ്പിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റ ജയ്പാലിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ എതിരേ വന്ന മറ്റൊരു കാറിലും ഇടിച്ചു.  

ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോട്ടയം തെള്ളകത്തെ ഹോം അപ്ലയന്‍സസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ജയ്പാല്‍. സഹോദരികള്‍: ശ്രീലക്ഷ്മി, സിത്താര.





Share this News Now:
  • Google+
Like(s): 309