28 May, 2018 11:11:24 AM


കെവിന്‍റെ മരണം: ഗാന്ധിനഗര്‍ എസ്ഐയ്ക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി - ഡിജിപി

പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം





തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തു​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു പോ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ​ക്കു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​സ്ഐ​ക്കെ​തി​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് ബെ​ഹ്റ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച കോ​ട്ട​യ​ത്തു​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ എസ്എച്ച് മൗണ്ട് സ്വദേശി കെ​വി​ന്‍ പി. ​ജോ​സ​ഫ് (23) ആ​ണ് മ​രി​ച്ച​ത്. പു​ന​ലൂ​ര്‍ ചാ​ലി​യേ​ക്ക​ര​യി​ല്‍ നി​ന്നു​മാ​ണ് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച കെ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ർ​ധ​രാ​ത്രി വീ​ടാ​ക്ര​മി​ച്ചാ​ണ് അ​ക്ര​മി സം​ഘം കെ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്



Share this News Now:
  • Google+
Like(s): 204