28 May, 2018 10:58:48 AM


ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊന്നു

കനാല്‍ ബേസിനു സമീപം താമസിക്കുന്ന വിജയനാണ് കൊല്ലപ്പെട്ടത്



തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ അക്രമി സംഘം വെട്ടിക്കൊന്നു. മൂന്നു ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് വെട്ടിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.കനാല്‍ ബേസിനു സമീപം താമസിക്കുന്ന വിജയനാണ് കൊല്ലപ്പെട്ടത്. വിജയന്‍റെ ഭാര്യ അംബികയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇവരുടെ മകന്‍ വിനീതും അക്രമി സംഘവും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് വിജയന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.'വിനീതിനെ തിരഞ്ഞ് അര്‍ദ്ധരാത്രിയോടെ അക്രമി സംഘം വീട്ടിലെത്തുകയായിരുന്നു. മകനെ മര്‍ദ്ദിക്കാനുള്ള ശ്രമം പിതാവ് വിജയന്‍ തടഞ്ഞപ്പോള്‍ വിജയനെ വെട്ടുകയായിരുന്നു.



Share this News Now:
  • Google+
Like(s): 191