28 May, 2018 09:47:19 AM


പ്രണയവിവാഹത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍

മൃതദേഹം കണ്ടെത്തിയത് തെന്മലയ്ക്ക് സമീപം; ഒരാള്‍ അറസ്റ്റില്‍



കോട്ടയം: പ്രണയവിവാഹത്തിന്‍റെ പേരില്‍ കോട്ടയത്തുനിന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍. കോട്ടയം നട്ടാശ്ശേരി എ​​സ്എ​​ച്ച് മൗ​​ണ്ട് പ്ലാ​​ത്ത​​റ വീ​​ട്ടി​​ൽ കെവിന്‍ പി.ജോസഫി (23) ന്‍റെ മൃതദേഹം തെന്മലയ്ക്ക് സമീപം ചാലിയക്കര തോട്ടില്‍ ഇന്ന് പുലര്‍ച്ചയോടെ കണ്ടെത്തി. കെ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊലപ്പെടുത്തിയ ശേഷം തോട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് സംശയിക്കുന്നത്.


കെ​​വി​​നെ​​യും ഇ​​യാ​​ളു​​ടെ പി​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ൻ മാ​​ന്നാ​​നം ക​​ള​​മ്പു​​കാ​​ട്ടു​​ചി​​റ അ​​നീ​​ഷ് സെ​​ബാ​​സ്റ്റ്യ​​നെ​​യു​​മാണ് ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നു വാഹനങ്ങളിലായി മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​മാ​​യെ​​ത്തി​​യ പന്ത്രണ്ടംഗസം​​ഘം ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. മാന്നാനം പള്ളിത്താഴത്തെ വീട്ടില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്‌. കെ​​വി​​നെ​​യും അനീഷിനെ​​യും ത​​ട്ടി​​ക്കൊ​​ണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. പു​​ന​​ലൂ​​ർ സ്വ​​ദേ​​ശി​​നി​യാ​​യ പെ​​ണ്‍​കു​​ട്ടി​​യു​​ടെ സഹോദരന്‍റെ സുഹൃത്ത് ഇശലാണ് അറസ്റ്റിലായത്. 


അതേസമയം കെവിന്‍റെ ബന്ധു അനീഷിനെ(31) ക്വട്ടേഷന്‍ സംഘം മര്‍ദിച്ചവശനാക്കിയശേഷം പരുക്കുകളോടെ സംക്രാന്തിയില്‍ ഇറക്കി വിട്ടിരുന്നു. പ്രണയബന്ധത്തില്‍നിന്നു പിന്മാറ്റുന്നതിനായി യുവതിയുടെ വീട്ടുകാര്‍ അയച്ച ക്വട്ടേഷന്‍ സംഘമാണ്‌ ആക്രമണത്തിനു പിന്നിലെന്നാണു സൂചന. രണ്ടു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടായിരുന്ന തെന്മല സ്വദേശിയും നഗരത്തിലെ കോളജ്‌ വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ കെവിന്‍ വെള്ളിയാഴ്‌ച രജിസ്‌റ്റര്‍ വിവാഹം കഴിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇരുവരെയും ഗാന്ധിനഗര്‍ പോലീസ്‌ വിളിച്ചു വരുത്തിയെങ്കിലും പെണ്‍കുട്ടി കെവിനൊപ്പം പോകുകയായിരുന്നു.


വീടിന്‍റെ പിന്‍വാതില്‍ പൊളിച്ച്‌ അകത്തു കയറിയ സംഘം, കഴുത്തില്‍ വടിവാള്‍വച്ച്‌ ഇരുവരെയും ഭീഷണിപ്പെടുത്തിയാണ്‌ വാഹനത്തില്‍ കയറ്റിയത്‌. വീട്‌ അടിച്ചു തകര്‍ക്കുകയും ചെയ്‌തു. ഇരുവരുമായി തെന്മലയിലേയ്‌ക്കാണ്‌ പോയത്‌. യാത്രയ്‌ക്കിടെ മര്‍ദിക്കുകയും ചെയ്‌തു. തെന്മല എത്തിയതോടെ അസ്വസ്ഥത തോന്നുന്നതായി അനീഷ്‌ അറിയിച്ചതോടെ സംഘം വണ്ടി നിര്‍ത്തി. എന്നാല്‍ പിന്നീടു കെവിന്‍ ഓടിപ്പോയെന്നും മടങ്ങിപ്പൊക്കൊള്ളാന്‍ അനീഷിനോട്‌ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന്‌ ഇവര്‍തന്നെ ഇന്നോവയില്‍ സംക്രാന്തി ജങ്‌ഷനില്‍ അനീഷിനെ മടക്കിക്കൊണ്ടുവന്നു വിട്ടു.


ഇതിനിടെ അനീഷിനെയും, കെവിനെയും കാണാനില്ലെന്നു ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ തന്നെ ഗാന്ധിനഗര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. സ്‌റ്റേഷനില്‍ ഹാജരായ അനീഷിനെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്നു പിതാവും പരാതി നല്‍കിയിരുന്നു. കസ്‌റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേയ്‌ക്കു മാറ്റി. 


അതേസമയം വാഹനത്തിന്‍റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നു കെവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. കോട്ടയത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ തിരക്കിലാണു പോലീസുകാരെന്നും അതിനുശേഷം സംഭവം അന്വേഷിക്കാമെന്നുമായിരുന്നു എസ്‌.ഐയുടെ പ്രതികരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനെക്കുറിച്ച്‌ പോലീസ്‌ അന്വേഷിക്കുന്നില്ലെന്ന്‌ ആരോപിച്ചു പെണ്‍കുട്ടി പോലീസ്‌ സ്‌റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 1771