Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

28 May, 2018 04:57:16 AM


ചെങ്ങന്നൂരിൽ ഇന്ന് വിധിയെഴുത്ത്; വോട്ടെണ്ണൽ 31ന്

രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് പോളിംഗ്



ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് പോളിങ്‌. വോട്ടെണ്ണൽ 31-നാണ്. കെ.കെ.രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവുനികത്താൻ നടത്തുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി സജി ചെറിയാനും യു.ഡി.എഫ്. സ്ഥനാർഥിയായി ഡി. വിജയകുമാറും എൻ.ഡി.എ. സ്ഥാനാർഥിയായി പി.എസ്.ശ്രീധരൻ പിള്ളയുമാണ് മത്സരിക്കുന്നത്.

2016-ലേതു പോലെ ത്രികോണമത്സരമാണ് ഇക്കുറിയും ചെങ്ങന്നൂരിൽ നടക്കുന്നത്. സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്. തിരിച്ചുപിടിക്കാൻ യു.ഡി.എഫും. സീറ്റ് പിടിച്ചെടുക്കുമെന്ന അവകാശവാദത്തിലാണ് എൻ.ഡി.എ. മൂന്നു മുന്നണികളും നല്ല ആത്മവിശ്വാസത്തിലാണ്



Share this News Now:
  • Google+
Like(s): 13