28 May, 2018 01:40:37 AM


നെടുമ്പാശ്ശേരിയില്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

വിമാനം തെന്നിമാറിയത് ശക്തമായ കാറ്റിനെ തുടര്‍ന്ന്




കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് വിമാനം ടേക്ക് ഓഫിനിടെ തെന്നിമാറി. പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.


ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവം നടക്കുന്ന സമയത്ത് 227 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് വിമാനത്തിന്റെ ടയറിന് തകരാര്‍ സംഭവിച്ചതിനാല്‍ തുടര്‍ യാത്ര റദ്ദാക്കി.



Share this News Now:
  • Google+
Like(s): 133