Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

27 May, 2018 03:28:37 PM


ഏറ്റുമാനൂര്‍ നഗരസഭ: മഴക്കാലപൂര്‍വ്വ ശുചീകരണം എങ്ങുമെത്തിയില്ല

മഴ തുടങ്ങിയിട്ടും ജാഗ്രതോത്സവം നടത്താനായില്ല





ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം മഴ തുടങ്ങിയിട്ടും എങ്ങുമെത്തിയില്ല. മഴയ്ക്കു മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന ജാഗ്രതോത്സവവും നടത്താനായില്ല. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നഗരസഭയില്‍ രണ്ട് മാസം മുമ്പ് ലഭിച്ചിരുന്നുവത്രേ. എന്നാല്‍ ഇതുവരെ കൗണ്‍സില്‍ യോഗങ്ങളിലോ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയിലോ സര്‍ക്കാരിന്‍റെ വളരെ പ്രധാനപ്പെട്ട ഈ സര്‍ക്കുലറുകള്‍ എത്തിയില്ല. മഴക്കാലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കേണ്ട ശുചീകരണവും അനുബന്ധപ്രവര്‍ത്തനങ്ങളും ഉള്‍കൊള്ളിച്ചുള്ളതാണ് ജാഗ്രതോത്സവം. 


ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ മഴക്കാലശുചീകരണപ്രവര്‍ത്തനങ്ങള്‍ എല്ലാ വാര്‍ഡിലും പൂര്‍ത്തിയാക്കണമെന്നാണത്രേ നിര്‍ദ്ദേശം. മഴ ശക്തി പ്രാപിച്ചിട്ടും ഈ പ്രവര്‍ത്തനങ്ങള്‍ പല വാര്‍ഡുകളിലും തുടങ്ങിയിട്ടുപോലുമില്ല. ചില വാര്‍ഡുകളില്‍ കുറച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് നല്‍കാനുള്ള വേതനം നഗരസഭ ഇതുവരെ കൈമാറിയിട്ടില്ല. മൂപ്പത്തഞ്ച് വാര്‍ഡുകളാണ് ഏറ്റുമാനൂര്‍ നഗരസഭയില്‍ ഉള്ളത്. ശുചിത്വമിഷന്‍, എന്‍ ആര്‍എച്ച്എം എന്നിവരുടെ വീതമായി പതിനായിരം രൂപ വീതവും നഗരസഭയുടെ വീതമായി 5000 രൂപയും ഉള്‍പ്പെടെ 25000 രൂപ ശുചീകരണപ്രവര്‍ത്തനത്തിനായി ഓരോ വാര്‍ഡിനും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക നഗരസഭയില്‍ എത്തിയോ എന്നോ എങ്ങനെ ചെലവഴിക്കണമെന്നോ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയെ അറിയിച്ചിട്ടില്ല. ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടക്കേണ്ട ശുചീകരണപ്രവര്‍ത്തനത്തിന് മെയ് 30ന് ചേരുന്ന കൗണ്‍സിലില്‍ ആണ് ഇനി തീരുമാനമെടുക്കാനാവുക. അതിനു ശേഷം പദ്ധതി നടപ്പാക്കാന്‍ ലഭിക്കുന്നത് ആകെ മൂന്ന് ദിനങ്ങള്‍ മാത്രം.


ജാഗ്രതോത്സവം ഉള്‍പ്പെടെ മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയില്‍ എത്തിയ പതിനഞ്ചോളം സര്‍ക്കുലറുകള്‍ ഇനിയും ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിക്ക് ലഭിക്കാനുണ്ടത്രേ. അഞ്ച് സര്‍ക്കുലറുകള്‍ ശനിയാഴ്ച നടന്ന ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. മഴയ്ക്കുമുമ്പ് നടപ്പിലാക്കേണ്ട ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മാസങ്ങള്‍ക്ക് എത്തിയിട്ടും ഇതൊന്നും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല. സെക്രട്ടറിയും ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും തമ്മിലുള്ള വടംവലിയില്‍ നഗരസഭയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. നഗരസഭയില്‍ എത്തുന്ന ഓരോ സര്‍ക്കുലറും സെക്രട്ടറി അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കേണ്ടതാണ്. അടിയന്തിരസ്വഭാവമുള്ളതാണെങ്കില്‍ ചെയര്‍മാന്‍റെ അനുമതിയോടെ ബന്ധപ്പെട്ട സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന് കൈമാറണം. എന്നാല്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് ആരോഗ്യകാര്യ സ്ററാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറയുന്നത്. 


നഗരസഭാ ഓഫീസ് ഉള്‍പ്പെടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശവും ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിക്ക് ലഭിച്ചത് ശനിയാഴ്ച.  ഹോട്ടലുകളിലെ പരിശോധന കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്നത് ആകെ മൂന്ന് തവണ മാത്രം. നഗരസഭയില്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സെക്രട്ടറി തടസം നില്‍ക്കുന്നതിന് പ്രധാന ഉദാഹരണങ്ങളാണ് ഇവയെന്ന് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറയുന്നു. 30ന് നടക്കുന്ന കൗണ്‍സിലില്‍ തങ്ങള്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും അനുകൂലനടപടിയായില്ലെങ്കില്‍ സെക്രട്ടറിക്കെതിരെ സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറ‍ഞ്ഞു. ശുചിത്വമിഷന്‍റെ യോഗങ്ങളില്‍ ചെയര്‍മാനും സെക്രട്ടരിയുമാണ് ക്ഷണിതാക്കള്‍. എന്നാല്‍ അവിടെയെടുക്കുന്ന തീരുമാനങ്ങള്‍ സെക്രട്ടറി നഗരസഭാ കൗണ്‍സിലില്‍ അറിയിക്കുന്നില്ലെന്ന് കാട്ടി ശുചിത്വമിഷന് കത്ത് നല്‍കിയിട്ടുള്ളതായും മോഹന്‍ദാസ് പറഞ്ഞു


Share this News Now:
  • Google+
Like(s): 54