27 May, 2018 02:37:34 PM


മെകുനു ചുഴലിക്കാറ്റ്: സലാലയിൽ കാണാതായവരിൽ മലയാളിയും

കണ്ണൂർ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്
മസ്കറ്റ്: അറബിക്കടലിൽ രൂപംകൊണ്ട മെകുനു ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഒമാനിലെ സലാലയിൽ മലയാളിയെയും കാണാതായതായി റിപ്പോർട്ട്. കണ്ണൂർ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരു ഏഷ്യൻ വംശജനും രണ്ട് തദ്ദേശവാസികളുമാണു മരിച്ചത്. റോഡുകൾക്ക് പുറമെ നൂറു കണക്കിന് വാഹനങ്ങൾക്കും, കൃഷിയിടങ്ങൾക്കും കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്Share this News Now:
  • Google+
Like(s): 254