27 May, 2018 01:04:05 PM


അ​ധ​നി​കൃ​ത സ്വ​ത്ത്: കെ. ​ബാ​ബു​വി​ന്‍റെ സെ​ക്ര​ട്ട​റിയ്ക്കെ​തി​രെ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്

ന​ന്ദ​കു​മാ​റി​ന് ബാ​ബു കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​​യെ​ന്നും​ ക​ണ്ടെ​ത്തി




കൊ​ച്ചി: അ​ധ​നി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന​ക്കേ​സി​ൽ മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​ന്‍റെ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. ന​ന്ദ​കു​മാ​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ബാ​ബു മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ന​ന്ദ​കു​മാ​ർ. ഈ ​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 

ന​ന്ദ​കു​മാ​റി​ന് ബാ​ബു കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഉ​ട​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റും. അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ൽ ബാ​ബു​വി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. വ​ര​വി​നേ​ക്കാ​ൾ 45 ശ​ത​മാ​നം അ​ധി​ക​മാ​ണ് ബാ​ബു​വി​ന്‍റെ സ്വ​ത്ത് എ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​ത്. ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും റെ​യ്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്



Share this News Now:
  • Google+
Like(s): 48