27 May, 2018 09:07:44 AM


ഊട്ടി-മൈസൂര്‍ ദേശീയപാതയില്‍ തവളപ്പാറയില്‍ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു

അപകടത്തില്‍പെട്ടത് ഊട്ടിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ്




ഗൂഡല്ലൂര്‍: ഊട്ടി-മൈസൂര്‍ ദേശീയപാതയില്‍ നടുവട്ടത്തിന്നടുത്ത് തവളപ്പാറയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് 30 അടി താഴചയിലേക്ക് മറിഞ്ഞ് ബംഗളൂരു സ്വദേശികളായ നാലു പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരുക്കേറ്റു. രാത്രി 7.30നാണ് സംഭവം. ഊട്ടിയില്‍ നിന്ന് യാത്രക്കാരുമായി ബംഗളൂരുവിലേക്ക് പോയ ബസ് തവളപ്പാറക്കടുത്ത ഹെയര്‍ പിന്‍ബെന്റില്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.


ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ നാലുപേര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന 25 പേരെ ഗൂഡല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബംഗളൂരുവിലേക്ക് ചികിത്സക്കായി കൊണ്ടു പോയി. അപകടം നടന്നതിനെ തുടര്‍ന്ന് ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ 2 മണിക്കൂര്‍ നേരം ഗതാഗതം തടസപ്പെട്ടു. ഗൂഡല്ലൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.



Share this News Now:
  • Google+
Like(s): 74