Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

26 May, 2018 09:09:02 PM


ചെങ്ങന്നൂരിൽ പരസ്യപ്രചാരണം അവസാനിച്ചു; മാന്നാറിൽ സംഘർഷം

തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്; വ്യാഴാഴ്ച ഫലം അറിയാം




ചെങ്ങന്നൂർ: രണ്ടര മാസം നീണ്ട പരസ്യ പ്രചാരണം ചെങ്ങന്നൂരിൽ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. കൊട്ടിക്കലാശം നടക്കുന്നതിനിടെ മാന്നാറിൽ സംഘർഷം. എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകരാണ് ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് ചെങ്ങന്നൂർ ടൗണില്‍ നടന്ന കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. 
 
പരസ്യ പ്രചാരണം അവസാനിച്ച ചെങ്ങന്നൂരിൽ ഞായറാഴ്ചത്തെ ഒരു ദിനം നേതാക്കൾ നിശബ്ദ പ്രചാരണത്തിൽ മുഴുകും. തിങ്കളാഴ്ചയാണു മണ്ഡലത്തിൽ വോട്ടെടുപ്പ്. ചെങ്ങന്നൂർ ജനത ആർക്കൊപ്പമെന്ന് വ്യാഴാഴ്ച അറിയാം. കൊട്ടിക്കലാശം നടക്കുന്നതിനിടെ പ്രചരണ വാഹനങ്ങൾ കടന്നുപോയത് സംബന്ധിച്ച തർക്കമാണ് മാന്നാറില്‍ സംഘർഷത്തിൽ കലാശിച്ചത്. ആർക്കും സാരമായ പരിക്കേറ്റിട്ടില്ല. പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിക്കുകയായിരുന്നു. സംഘർഷത്തിന് പിന്നാലെ കൊട്ടിക്കലാശം അവസാനിപ്പിക്കാൻ പോലീസ് നിർദ്ദേശം നൽകുകയും ചെയ്തു




Share this News Now:
  • Google+
Like(s): 71