26 May, 2018 06:27:06 PM


കോട്ടയം വെമ്പള്ളിയില്‍ ഇടിമിന്നലില്‍ ഇരട്ട കുട്ടികള്‍ക്ക് പരിക്ക്

അപകടം ഇടിമിന്നലില്‍ മിക്സി പൊട്ടിത്തെറിച്ച്





ഏറ്റുമാനൂര്‍: ശനിയാഴ്ച വൈകുന്നേരമുണ്ടായ മഴയില്‍ രണ്ട് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെമ്പള്ളി കോയിപുറത്ത് റെജീവിന്‍റെ  ഇരട്ടകുട്ടികളായ ജിഷണു (14), ദിവ്യ (14)  എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിന്നലേറ്റ് വീടിനുള്ളിലുണ്ടായിരുന്ന മിക്സി പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്‍റെ അടുക്കളയില്‍ നില്‍ക്കുകയായിരുന്നു ഇരുവരും. വൈകുന്നേരം നാല് മണിയോടെ ശക്തമായ കാറ്റും മഴയും ഉണ്ടാകുകയായിരുന്നു. തുടര്‍ച്ചയായുള്ള ഇടിമിന്നലുകള്‍ നാട്ടില്‍ പരിഭ്രാന്തി പരത്തി.



Share this News Now:
  • Google+
Like(s): 121