Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

26 May, 2018 11:08:35 AM


ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ വിനീത് കൃഷ്ണന്‍ ചരിഞ്ഞു

രണ്ട് വര്‍ഷത്തോളമായി രോഗബാധിതനായി കഴിയുകയായിരുന്നു



ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ വിനീത് കൃഷ്ണന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ആന ചെരിഞ്ഞത്. രണ്ട് വര്‍ഷത്തോളമായി രോഗബാധിതനായി കഴിയുകയായിരുന്ന വിനീതിന്റെ ആരോഗ്യ നില ഒരാഴ്ചയായി കൂടുതല്‍ മോശമായി വരികയായിരുന്നു. 40 വയസ്സായിരുന്നു. 1980 നു ജനിച്ച വിനീതിന് നടയിരുത്തുമ്പോള്‍ പ്രായം 25 വയസ്സായിരുന്നു ഉണ്ടായിരുന്നത്.


2003 ജനുവരി 1നു ടി.എന്‍ ബല്‍റാം എന്ന ഭക്തന്‍ ഗുരുവായൂരില്‍ നടക്കിരുത്തിയ ആനകളില്‍ ഒന്നാണ് വിനീത്. വിനീതിനൊപ്പം നവനീത് കൃഷ്ണന്‍, ലക്ഷ്മി കൃഷ്ണന്‍ എന്നിങ്ങനെ മറ്റു രണ്ടാനകളെക്കൂടി അദ്ദേഹം നടക്കിരുത്തിയിരുന്നു. ഇതോടെ ഗുരുവായൂര്‍ ദേവസത്തിന്റെ കീഴിലുള്ള ആനകളുടെ എണ്ണം 49ആയി കുറഞ്ഞു. ആളുകളെ തുമ്പി വെച്ച് ഇറുക്കി പിടിക്കാറുള്ളതിനാല്‍ ഞണ്ട് എന്ന അപരനാമവും വിനീതിനുണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 33