Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

26 May, 2018 08:52:47 AM


നിപ വൈറസ് കണ്ടെത്തിയ ഡോക്ടർമാരെ സർക്കാർ ആദരിക്കും

രണ്ടാമത്തെ മരണം സംഭവിച്ചപ്പോൾ തന്നെ വൈറസിനെ തിരിച്ചറിഞ്ഞുകോഴിക്കോട്: നിപ വൈറസ് കണ്ടെത്താൻ മുൻകൈ എടുത്ത ഡോക്ടർമാരെ ആദരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. കോഴിക്കോട്ടെ  ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരായ സി ജയകൃഷ്ണൻ, അനൂപ് കുമാർ എന്നിവരെ ആദരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വലിയ ദുരന്തം വിതച്ചേക്കാവുന്ന ഒരു മഹാമാരിയെ തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞത് ഈ രണ്ട് പേരുടെ ഇടപെടലാണ്. പനി ബാധിച്ച് മരിച്ച ചങ്ങരോത്തെ വളച്ചുകെട്ടി മൂസയുടെ മകൻ സാലിഹിനെ ചികിത്സിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട ചില അസാധാരണ രോഗലക്ഷണങ്ങളാണ് ഡോക്ടർ അനൂപ് കുമാറിനും ജയകൃഷ്ണനും നിപയായേക്കാമെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടിയത്. 

ബേബി മേമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം തലവനാണ് കോഴിക്കോട് ഉള്ളേരി സ്വദേശിയായ എ.എസ്.അനൂപ് കുമാർ. കണ്ണൂർ സ്വദേശിയായ ജയകൃഷ്ണൻ ന്യൂറോ വിഭാഗത്തിലും. സ്വാലിഹിന്‍റെ രോഗലക്ഷണങ്ങൾ അടുത്തിടെ വായിച്ച മെഡിക്കൽ പുസ്തകത്തിൽ പരാമർശിച്ചതിന് സമാനമായതെന്ന് ഡോക്ടർ ജയകൃ്ഷണന് തോന്നിയതാണ് നിർണായകമായത്. തുടർന്ന് ഇരുവരും മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുൺകുമാറുമായി ബന്ധപ്പെടുകയും സംശയം യാഥ്യാർത്ഥ്യമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇരുവർക്കുമൊപ്പം പ്രൊഫസർ അരുണും നിപായെ തുരത്താനുള്ള ശ്രമത്തിൽ സജീവമായി.

മറ്റു രാജ്യങ്ങളിലെല്ലാം നിപ വൈറസ് കണ്ടെത്തിയത് ഒരുപാട് മരണങ്ങൾക്ക് ശേഷമാണെങ്കിൽ രണ്ടാമത്തെ മരണം സംഭവിച്ചപ്പോൾ തന്നെ വൈറസിനെ തിരിച്ചറിയാൻ സാധിച്ചതാണ് കൂടുതൽ മരണങ്ങൾ തടയാൻ സഹായിച്ചതെന്ന് ഇരുഡോക്ടർമാരേയും അഭിനന്ദിച്ചു കൊണ്ട് ആരോ​ഗ്യമന്ത്രി കെ.കെ.ശൈലജ പറയുന്നു.Share this News Now:
  • Google+
Like(s): 161