26 May, 2018 08:21:53 AM
വായ്പ തട്ടിപ്പ്: കനിഷ്ക് ജുവലറി എംഡി അറസ്റ്റിൽ
ഭൂപേഷ് കുമാറിനെ ജൂണ്‍ എട്ടു വരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു

ചെന്നൈ: ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ചെന്നൈ ആസ്ഥാനമായുള്ള ജുവലറി ശൃംഖലയായ കനിഷ്ക് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഭൂപേഷ് കുമാർ ജെയ്ൻ അറസ്റ്റിൽ. വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഭൂപേഷ് കുമാറിനെ ജൂണ്‍ എട്ടു വരെ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
എസ്ബിഐ നേതൃത്വം നല്കുന്ന 14 ബാങ്കുകളുടെ കണ്‍സോർഷ്യത്തില്‍ നിന്ന് 824.15 കോടി രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടക്കി എന്നതാണ് കനിഷ്ക ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരേയുള്ള കേസ്. വായ്പത്തുക പലിശയടക്കം ആയിരം കോടി രൂപയായതായി ജനുവരിയില്‍ എസ്ബിഐ അധികൃതര്‍ സിബിഐക്കു പരാതി നൽകിയിരുന്നു