25 May, 2018 10:14:12 PM


നിപ്പാ വൈറസ് വിദേശത്തു നിന്നോ? അന്വേഷണത്തിന് പോലീസും

ആദ്യം മ​രി​ച്ച സാ​ബി​ത്തി​നെ കു​റി​ച്ചാണ് പോലീസ് അ​ന്വേ​ഷി​ക്കു​ന്ന​ത്




കോ​ഴി​ക്കോ​ട്: നി​പ്പാ​ വൈ​റ​സ് ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സും. വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ജി.​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. രോ​ഗ​ല​ക്ഷ​ണ​വു​മാ​യി ആ​ദ്യം മ​രി​ച്ച പേ​രാ​മ്പ്ര ച​ങ്ങ​രോ​ത്ത് വ​ള​ച്ചു​കെ​ട്ടി​യി​ല്‍ സാ​ബി​​ത്തി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​രി​ക്കു​ന്ന​തി​നു മു​മ്പ് സാ​ബി​ത്ത് ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷണവിധേയമാക്കു​ന്ന​ത്. 

സാ​ബി​ത്തി​ന്‍റെ യാ​ത്ര​ക​ളെ കു​റി​ച്ചും ആ​രെല്ലാ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന​തും എ​ന്തെ​ല്ലാം ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ളു​മാ​യി പോലീസ് സ​ഹ​ക​രി​ക്കും. സാ​ബി​ത്ത് വി​ദേ​ശ​രാ​ജ്യ​ത്ത് ജോ​ലി​യു​ള്ള​യാ​ളാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും മാ​സം മു​മ്പാ​ണ് എ​ത്തി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യാ​ത്രാ​പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 

മ​രി​ച്ച സാ​ബി​ത്ത്  മ​ലേ​ഷ്യ​യി​ല്‍ നിന്നെത്തിയപ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. സാബിത്തിന്‍റെ പരിസരവാസികള്‍ തന്നെയാണ് ഇക്കാര്യം അധികൃതരെ അറിയിച്ചിരിക്കുന്നത്. സാബിത്തിന്‍റെ കു​ടും​ബ​വു​മാ​യി നാ​ട്ടു​കാ​ര്‍​ക്ക് അ​ധി​കം ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ല്‍ യുവാവ് വി​ദേ​ശ​ത്താ​യി​രു​ന്നു എ​ന്നു​മാ​ത്ര​മാ​ണ് നേ​ര​ത്തെ പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്ന​ത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.


മ​ലേ​ഷ്യ​യി​ലാ​യി​രു​ന്ന സാ​ബി​ത്തിന് അവിടെ വെച്ചുതന്നെ പ​നി​യും ശ​ക്ത​മാ​യ വ​യ​റ് വേ​ദ​ന​യും അനുഭവപ്പെട്ടിരുന്നു. ചികിത്സ തേടിയെങ്കിലും താ​ത്കാ​ലി​ക മ​രു​ന്ന് ന​ല്‍​കി​യ​ശേ​ഷം എ​ത്ര​യും വേ​ഗം നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. തുടര്‍ന്ന് നാ​ട്ടി​ലെ​ത്തി​യ സാ​ബി​ത് പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​യി​ല്‍ ചി​കി​ത്സ തേ​ടി.​ രോഗം ഗുരുതരമായെന്ന് കണ്ടപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം സാബിത്തിന്‍റെ സഹോദരന്‍ സ്വാ​ലി​ഹിലിലും രോഗലക്ഷണങ്ങള്‍ കണ്ടു. സ്വാ​ലി​ഹി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​ന​യി​ലാ​ണ് നി​പ വൈറസിന്‍റെ സാനിധ്യം കണ്ടെത്തിയത്. ​


അ​പ്പോ​ഴേ​ക്കും സ്വാ​ലി​ഹി​ന്‍റെ അ​ച്ഛ​ന്‍ മൂ​സ​യ്ക്കും മൂ​സ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ മൊ​യ്തീ​ന്‍ ഹാ​ജി​യു​ടെ ഭാ​ര്യ മ​റി​യ​ത്തി​നും രോ​ഗം ബാ​ധി​ച്ചു. മൂവരും പിന്നീട് മരണത്തിന് കീഴടങ്ങി. മെ​ഡി​ക്ക​ല്‍ ​കോ​ള​ജി​ല്‍ സാ​ബി​ത്ത് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ ശേ​ഷി​ക്കു​ന്ന​വ​രെ​ല്ലാം പേ​രാ​​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ ​കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ച്‌ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്. 



Share this News Now:
  • Google+
Like(s): 234