25 May, 2018 07:02:14 PM


കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മത്സ്യത്തൊഴിലാളികള്‍ 30 വരെ കടലില്‍ പോകരുത്




തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അപൂര്‍വമായി മാത്രമേ ഇത്തരം മുന്നറിയിപ്പ് നല്‍കാറുള്ളൂ. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. 21 സെ.മീ. വരെ മഴ കേരളത്തില്‍ ലഭിക്കുമെന്നും ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്നും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


മത്സ്യത്തൊഴിലാളികള്‍ 30 വരെ കടലില്‍ പോകരുത്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. 25നു ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതല്‍ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പൊലീസിനു നിര്‍ദേശമുണ്ട്. മേയ് 29 വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.



Share this News Now:
  • Google+
Like(s): 50