25 May, 2018 04:27:10 PM


അച്ഛന്‍ കൊല്ലപ്പെട്ടു; ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ പരമ്പര ഉപേക്ഷിച്ച്‌ നാട്ടിലേക്ക്

ധനഞ്ജയ ഡിസില്‍വയുടെ അച്ഛനാണ് വെടിയേറ്റത്



കൊളംബോ: ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ ധനഞ്ജയ ഡിസില്‍വയുടെ അച്ഛന്‍ വെടിയേറ്റു മരിച്ചു. ശ്രീലങ്കയിലെ പ്രദേശിക രാഷ്ട്രീയക്കാരനായ രഞ്ജനാ കൊളംബോക്കടുത്ത് രത്മലനയില്‍ വ്യാഴാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്.വെസ്റ്റിന്‍ഡീസില്‍ ശ്രീലങ്കന്‍ ദേശീയ ടീമിനൊപ്പമായിരുന്ന ധനഞ്ജയ ഡിസില്‍വ നാട്ടിലേക്ക് തിരിക്കും. ശ്രീലങ്കന്‍ ടീം വെള്ളിയാഴ്ചയാണ് വിന്‍ഡീസില്‍ വിമാനമിറങ്ങിയത്. മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 



Share this News Now:
  • Google+
Like(s): 155