25 May, 2018 04:19:35 PM


കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

തി​ങ്ക​ളാ​ഴ്ച ക​ർ​ണാ​ട​കയില്‍ ബിജെപിയുടെ​ ബ​ന്ദ്ബംഗളൂരു: ബി.ജെ.പി അംഗങ്ങളുടെ ബഹിഷ്കരണത്തിനിടെ കര്‍ണാടക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 117 എം.എല്‍.എമാര്‍ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതായി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.


പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ 104 അംഗങ്ങളും വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിച്ച്‌ കൊണ്ട് കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ ശേഷമാണ് യെദിയൂരപ്പ ബഹിഷ്കരണം പ്രഖ്യാപിച്ചത്. നേരത്തെ, സ്പീക്കര്‍ വോട്ടെടുപ്പില്‍ മല്‍സരിക്കാതെ ബി.ജെ.പി പിന്‍മാറിയിരുന്നു. കു​മാ​ര​സ്വാ​മി വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ ബി​ജെ​പി സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി സ​മ​ര​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ബി​ജെ​പി ക​ർ​ണാ​ട​ക​യി​ൽ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു.


ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നതായി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. അച്ഛന്‍ ഗേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള തന്‍റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചു. ബിജെപിയുമായുള്ള സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്തപാടാണെന്നും കുമാരസ്വാമി വ്യക്തമാക്കി.


നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ രൂപീകരണത്തിന് വഴിവെച്ചത്. 2004ല്‍ സമാനരീതിയില്‍ സഖ്യം രൂപീകരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യമാണ് മറ്റൊരു സഖ്യത്തിന് ഇരുപാര്‍ട്ടികളും നിര്‍ബന്ധിതരാകാന്‍ കാരണമെന്നും കുമാരസ്വാമി വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതിന് കോണ്‍ഗ്രസിന് കുമാരസ്വാമി നന്ദി പറഞ്ഞു. കര്‍ഷകര്‍ക്ക് തന്‍റെ പാര്‍ട്ടിയും കുടുംബവും എന്നും മുന്‍ഗണ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.


ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലേ​തു​ൾ​പ്പെ​ടെ 53,000 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് കു​മാ​ര​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി ബി​ജെ​പി നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. അ​ധി​കാ​ര​മേ​റ്റ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​മെ​ന്നാ​ണ് കു​മാ​ര​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. കൂ​ട്ടു​ക​ക്ഷി മ​ന്ത്രി​സ​ഭ​യാ​ണ് എ​ന്ന​ത​ര​ത്തി​ലു​ള്ള ക​ഥ​ക​ൾ കേ​ൾ​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റ​ല്ല. നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സെ​ഷ​നി​ൽ ത​ന്നെ കാ​ർ​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. കു​മാ​ര​സ്വാ​മി​യു​ടെ ക​ർ​ഷ​ക വി​രു​ദ്ധ, ജ​ന വി​രു​ദ്ധ, അ​ഴി​മ​തി സ​ർ​ക്കാ​രി​നെ​തി​രെ​യാ​ണ് ബി​ജെ​പി​യു​ടെ പോ​രാ​ട്ടം. ജ​ന​ങ്ങ​ളെ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനെതിരെ ‍ആഞ്ഞടിച്ച യെദിയൂരപ്പ, ശിവകുമാര്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, യെദിയൂരപ്പയുടെ തനിക്കെതിരായ പ്രസ്താവനക്ക് ചിരിക്കുക മാത്രമാണ് ശിവകുമാര്‍ ചെയ്തത്. സഭയില്‍ എത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഉച്ചയോടെ ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എം.എല്‍.എമാരെ അവിടെ നിന്നും പ്രത്യേക ബസിലാണ് നിയമസഭയായ വിദാന്‍ സൗധില്‍ എത്തിച്ചത്.


ഒരാഴ്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ ചേര്‍ന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ്. യെദിയൂരപ്പയോട് വിശ്വാസവോട്ട് നേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വോട്ടെടുപ്പിന് മുമ്പ് വിശ്വാസ പ്രമേയം അവതരിപ്പിച്ച്‌ കൊണ്ട് നടത്തിയ പ്രസംഗത്തിന് ശേഷം യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു. കെ.പി.ജെ.പിയുടെയും സ്വതന്ത്രന്‍റെയും അടക്കം 117 എം.എല്‍.എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുള്ളത്​. കോണ്‍ഗ്രസിന് 78ഉം ജെ.ഡി.എസിന് 36ഉം ബി.എസ്.പിക്ക് ഒന്നും എം.എല്‍.എമാര്‍ ഉണ്ട്. ബി.ജെ.പിക്ക് 104 എം.എല്‍.എമാര്‍.Share this News Now:
  • Google+
Like(s): 287