25 May, 2018 04:05:50 PM


ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​കളുടെ ബ​ന്ദ് പൂ​ർ​ണം

പോ​ലീ​സ് വെ​ടി​വ​യ്പി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചായിരുന്നു ബന്ദ്




ചെ​ന്നെെ: ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് പൂ​ർ​ണം. സ്റ്റെ​ർ​ലൈ​റ്റ് സ​മ​ര​ത്തി​നു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് ബ​ന്ദ്. വെ​ടി​വ​യ്പ് സി​റ്റിം​ഗ് ജ​ഡ്ജി അ​ന്വേ​ഷി​ക്കു​ക, മു​ഖ്യ​മ​ന്ത്രി​യും ഡി​ജി​പി​യും രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബ​ന്ദ് ന​ട​ത്തു​ന്ന​ത്.

ക​ന്യാ​കു​മാ​രി, തി​രു​നെ​ൽ​വേ​ലി, തൂ​ത്തു​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ ചെ​ന്നൈ ന​ഗ​ര​ത്തി​ൽ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ചെ​ന്നൈ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം വെ​ടി​വ​യ്പി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 65 പേ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഉ​ച്ച​യോ​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പ്ര​ക​ട​നം ന​ട​ത്തും. തൂ​ത്തു​ക്കു​ടി​യി​ൽ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്



Share this News Now:
  • Google+
Like(s): 44