Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

25 May, 2018 03:59:04 PM


കോഴിക്കോട് രണ്ട് വാഹനാപകടങ്ങളില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഓമശ്ശേരി സ്വദേശി അബ്ദുസലാം, ചെറുവാടി സ്വദേശി റഹ്മത്തുള്ള എന്നിവരാണ് മരിച്ചത്



കോഴിക്കോട്: ജില്ലയില്‍ രണ്ടിടത്ത് വാഹനാപകടം. രണ്ടു യുവാക്കള്‍ മരിച്ചു. ഓമശ്ശേരി മാനിപുരത്ത് റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ബസ്സ്‌ ദേഹത്ത് കയറി യുവാവ്‌ മരിച്ചു. ചെറൂപ്പയിൽ ബൈക്കിന് പിറകിൽ ബസ്സിടിച്ച് യുവാവ് മരിച്ചു.


ഓമശ്ശേരി മാനിപുരത്ത് റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ബസ്സ്‌ ദേഹത്ത് കയറി യുവാവ്‌ മരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. ഓമശ്ശേരിയില്‍ ഓട്ടോ ഡ്രൈവറായ അമ്പലത്തിങ്ങല്‍ ഭഗവതി കണ്ടത്തില്‍ കോയാലിയുടെ മകന്‍ അബ്ദുസലാം (40) ആണ് മരിച്ചത്. കൂടരഞ്ഞി കോഴിക്കോട് റൂട്ടിലോടുന്ന ഫാന്‍സി ബസ്സാണ് ഇയാളെ ഇടിച്ചത്. ഓട്ടോ നിര്‍ത്തി ഡ്രൈവിംഗ് സ്കൂളില്‍ നിന്ന് ഒരു പേപ്പര്‍ വാങ്ങി പുറത്തിറങ്ങി റോഡ്‌ മുറിച്ച് കടക്കുമ്പോള്‍ ഇദ്ദേഹം ഉടുത്തിരുന്ന മുണ്ട് തടഞ്ഞ് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിലത്ത് വീണ ഇയാളുടെ ദേഹത്ത് ബസ്സ്‌ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മരണം സംഭവിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍. ആത്തിക്കയാണ് അബ്ദുസലാമിന്‍റെ ഭാര്യ.


ചെറുവാടി വേഴക്കാട്ട് മുഹമ്മദിന്റെ മകൻ റഹ്മത്തുള്ള (38) ആണ് മരിച്ചത്. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകും വഴി ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിറകിൽ മാവൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജധാനി ബസ്സ് ഇടിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന റഹ്മത്തുളള മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. മുതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ചെറുവാടി പുതിയേടത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മാതാവ് പാത്തുമ്മ. ഭാര്യ സുനീറ. മക്കൾ നിഷ് വ, ദിൽഷ, ദിൽദിയ.




Share this News Now:
  • Google+
Like(s): 53