Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

25 May, 2018 10:32:54 AM


നിപ്പയെ തുരത്താന്‍ ഇന്ത്യ ഓസ്‌ട്രേലിയയുടെ സഹായം തേടുന്നു

'ഹെന്‍ഡ്ര' യെ പടികടത്തിയ ഓസ്‌ട്രേലിയന്‍ മരുന്ന് കേരളത്തിലെത്തിക്കാന്‍ നീക്കം





ദില്ലി: നിപ്പ വൈറസിനെ തുരത്താന്‍ ഇന്ത്യ ഓസ്‌ട്രേലിയയുടെ സഹായം തേടി. ക്വീസ് ലാന്‍ഡ് സര്‍ക്കാരിന്റെ സഹായമാണ് ഇന്ത്യ തേടിയിരിക്കുന്നത്. ക്വീന്‍സ് ലാന്‍ഡില്‍ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മനുഷ്യനിലെ നിപ്പ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുന്നതാണോയെന്ന് പരിശോധിക്കുന്നതിനു വേണ്ടി അയച്ചു തരണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


ഓസ്‌ട്രേലിയയില്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തില്‍പ്പെടുന്ന മരുന്ന് ഉപയോഗിച്ച് ഓസ്‌ട്രേലിയയില്‍ ഹെന്‍ഡ്ര വൈറസിനെ പടികത്തിയിരുന്നു. ഹെന്‍ഡ്ര വൈറസ് ബാധയെ തുടര്‍ന്ന് ഓസ്‌ട്രേലിയ സ്വയം വികസിപ്പിച്ചെടുത്തതാണ് ഈ മരുന്ന്. ഈ മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിനു കത്തയച്ചിരുന്നു. പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ഇന്ത്യ ബന്ധപ്പെട്ടത്. മരുന്നു കേരളത്തില്‍ ലഭ്യമാകുന്നതിനായി നീക്കം തുടങ്ങിയിട്ടുണ്ട്.


നിലവില്‍ റൈബവൈറിന്‍ എന്ന മലേഷ്യന്‍ മരുന്നാണ് നിപ്പ രോഗബാധിതരായവര്‍ക്കു നല്‍കുന്നത്. എന്നാല്‍ റൈബവൈറിന്‍ പൂര്‍ണമായി ഫലപ്രദമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് വേറെ മരുന്നിനായി അന്വേഷണം ആരംഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ വഴി മരുന്ന് സൗജന്യമായും വേഗത്തിലും ലഭ്യമാക്കാനാണു ശ്രമം. ഹെന്‍ഡ്ര ദൗത്യസംഘം 2013 ലാണ് മരുന്ന് കണ്ടെത്തുന്നത്. മരുന്നുപയോഗിച്ച പത്തു പേരും രോഗം തരണം ചെയ്തിരുന്നു



Share this News Now:
  • Google+
Like(s): 233