24 May, 2018 10:39:41 PM


എസ്ബിഐയില്‍ പണം നിക്ഷേപിച്ചാലും പിഴ ശിക്ഷ: ശബ്ദരേഖ പുറത്തുവിട്ട് കസ്റ്റമര്‍

ഇതിലും ഭേദം കമ്പിപ്പാരയുമായി ഇറങ്ങുന്നതാണെന്ന് കസ്റ്റമർ




കൊച്ചി: സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളില്‍ നിന്ന് പിഴ തുക ഈടാക്കുന്നു. എസ്ബിഐ കസ്റ്റമര്‍ കെയറില്‍ വിളിച്ച ഉപഭോക്താവ് പുറത്തുവിട്ട ഓഡിയോയിലാണ് ഏറ്റവും പുതിയ തട്ടിപ്പ് വിവരം വ്യക്തമാകുന്നത്. സ്വന്തം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ മാസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ അതിന് പിഴ തുക ഈടാക്കുമെന്നാണ് എസ്ബിഐ കസ്റ്റമര്‍ കെയറില്‍ നിന്ന് യുവാവിനോട് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് നാരദ ന്യൂസ് എസ്ബിഐയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ പിഴ നിലവിലുണ്ടെന്ന് വ്യക്തമായി.

മിനിറ്റുകള്‍ നീണ്ട സംഭാഷണത്തിനൊടുവിലാണ് മൂന്ന് തവണയില്‍ കൂടുതല്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതിനാണ് യുവാവിന് പണം നഷ്ടപ്പെട്ടതാണെന്ന് കസ്റ്റമര്‍ കെയറിലെ യുവതി പറയുന്നത്. നഷ്ടപ്പെട്ട 59 രൂപയില്‍ 50 രൂപ പിഴ തുകയും ബാക്കി 9 രൂപ ജിഎസ്ടിയുമാണെന്നാണ് യുവതി പറയുന്നത്.

തന്റെ അക്കൗണ്ടില്‍ നിന്ന് 59 രൂപ നഷ്ടപ്പെട്ട വിവരം ചൂണ്ടിക്കാട്ടിയാണ് യുവാവ് കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നത്. സ്വന്തം ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ബാങ്കിന്റെ നടപടിയില്‍ ക്ഷുഭിതനായ യുവാവ് നിലവിലുള്ള രണ്ട് എസ്ബിഐ അക്കൗണ്ടുകളും ക്ലോസ് ചെയ്യുമെന്നും സുഹൃത്തുക്കളോട് പറഞ്ഞ് അവരെക്കൊണ്ടും അക്കൗണ്ട് ക്ലോസ് ചെയ്യിക്കുമെന്ന് പറയുന്നുണ്ട്. ഇതിലും ഭേദം കമ്ബിപ്പാരയുമായി മോഷ്ടിക്കാന്‍ ഇറങ്ങുന്നതാണെന്ന് പറഞ്ഞാണ് യുവാവ് സംഭാഷണം അവസാനിപ്പിക്കുന്നത്.



Share this News Now:
  • Google+
Like(s): 568