24 May, 2018 08:59:29 PM


കോട്ടയം മെഡി. കോളേജില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം 27ന്

രണ്ട് വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജ് സഞ്ചരിച്ചത് ഏറെ ദൂരം
കോട്ടയം മന്ത്രിസഭാ വാര്‍ഷികാഘോഷ സമാപനവും ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മെയ് 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യകുടുംബക്ഷേമവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍  അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി ജി. സുധാകരന്‍, വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

36 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച പുതിയ അത്യാഹിത വിഭാഗം, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള നവീകരിച്ച ഗൈനക്കോളജി ഒ. പി, അത്യാധുനിക ഡ്യുവല്‍ മോഡുലാര്‍ ട്രാന്‍സ്പ്ലാന്‍റ് ഓപ്പറേഷന്‍ തിയറ്റര്‍, ഹീമോഫീലിയവാര്‍ഡ്, പുതിയ മോര്‍ച്ചറി ബ്ലോക്ക്, ഗൈനക്കോളജി വിഭാഗത്തിലെ 24 മണിക്കൂര്‍ ലാബ്, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സെന്‍റര്‍, കൂട്ടിരുപ്പുകാര്‍ക്കുള്ള വിശ്രമസ്ഥലം എന്നിവയുടെ ഉദ്ഘാടനവും ക്യാന്‍സര്‍ വിഭാഗത്തില്‍ 11.5 കോടി രൂപ ചെലവില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്ററിന്‍റെ ശിലാസ്ഥാപനവും 525 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും ചടങ്ങില്‍ നടക്കും.

അഡ്വ. കെ. സുരേഷ്‌കുറുപ്പ് എം.എല്‍. എ, ജോസ്.കെ.മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ  കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, മുന്‍ എം.എല്‍.എയും ആശുപത്രി വികസന സമിതി സ്‌പെഷ്യല്‍ നോമിനിയുമായ വി. എന്‍. വാസവന്‍, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ. റംലാ ബീവി, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീനാ രാജന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  മോഹന്‍. സി. ചതുരച്ചിറ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സമ്മ മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. മൈക്കിള്‍, ആര്‍പ്പൂക്കര  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എല്‍സമ്മ വേളാശ്ശേരില്‍, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബീന വി.ജെ, ഐ.സി. എച്ച് സൂപ്രണ്ട് ഡോ. പി. സവിത, ഗവ. നേഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍.ലത, നഴ്‌സിങ് ഓഫീസര്‍ കെ. ഗീതാദേവി, ഡി.സി.എച്ച് സൊസൈറ്റി പ്രസിഡന്‍റ് ഡോ. കെ.എന്‍. രവി എന്നിവര്‍ സംസാരിക്കും. മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി. ജയകുമാര്‍ നന്ദിയും പറയും.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രൊജക്ടുകള്‍

1. ട്രോമാ ചികിത്സയും ന്യൂറോ സര്‍ജറി വിഭാഗവും


രണ്ടു ട്രോമാ തീയേറ്ററുകള്‍  അത്യാഹിത വിഭാഗത്തോട് അനുബന്ധിച്ച് പ്രവര്‍ത്തനക്ഷമമാക്കുകയും അനസ്‌തേഷ്യോളജിസ്റ്റ് ഉള്‍പ്പെടെയുള്ള   ജീവനക്കാരെ നിയമിച്ച്  എട്ടു മാസത്തിനുള്ളില്‍ ആയിരത്തോളം സര്‍ജറികള്‍ ചെയ്യുകയും ചെയ്തു. മാധ്യമശ്രദ്ധ നേടിയ ഈ സംരംഭം കൊണ്ട്, അപകടം സംഭവിച്ച് എത്തുന്നവരുടെ ഓപ്പറേഷനു വേണ്ടി യുള്ള ആഴ്ചകളോളം ഉള്ള കാത്തിരിപ്പിന് വിരാമമായി. ഇതോടൊപ്പംതന്നെ ട്രോമ ഐ.സി.യു നവീകരിച്ച്  പ്രവര്‍ത്തനം പുനരാരംഭിച്ചു. 

ആഴ്ചയില്‍ രണ്ട് ഓപ്പറേഷനുകള്‍ മാത്രം നടന്നിരുന്ന ന്യൂറോസര്‍ജ്ജറി  വിഭാഗത്തില്‍ പ്രത്യേകമായ ന്യൂറോസര്‍ജറി പ്രൊജക്റ്റ് ഗവണ്‍മെന്റിന്റെ അനുവാദത്തോടെ ഏപ്രില്‍ 2017 തുടങ്ങുകയും ഏപ്രില്‍ 2018 കൊണ്ട് 561 ന്യൂറോസര്‍ജറി ഓപ്പറേഷനുകള്‍ ചെയ്യുകയും ചെയ്തു.  തലച്ചോറിലെ ട്യൂമറും മറ്റ്  അസുഖങ്ങളുമായി ബുദ്ധിമുട്ടുന്ന  സാധാരണക്കാരായ രോഗികളുടെ മാസങ്ങളോളമുള്ള കാത്തിരിപ്പിന് ഇതുകൊണ്ട് ഒരളവുവരെ പരിഹാരമായി. 

2. Multi Disciplinary ICU


10.39 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച 14- 6- 2015 ഉദ്ഘാടനം ചെയ്യപ്പെട്ട  Multi Disciplinary ICU പിന്നിട്ട രണ്ട് വര്‍ഷങ്ങളില്‍ പരിപൂര്‍ണ്ണമായി പ്രവര്‍ത്തനമാരംഭിച്ചു. 24 കിടക്കകളും, രണ്ട് ഐസൊലേഷന്‍ ബെഡ്ഡുകളും ഉള്‍പ്പെടെ 26  ബെഡ്ഡുകളും 20 വെന്റിലേറ്ററുകളും ഉള്ള   ഈ ഐസിയു അതി ന്റെ പരമാവധി പ്രയോജനം രോഗികള്‍ക്ക് നല്‍കിവരുന്നു. സര്‍ജിക്കല്‍ മെഡിക്കല്‍ വിഭാഗങ്ങളിലായി ലോകോത്തര സംവിധാനങ്ങള്‍ ലഭ്യമായ ഈ ഐസിയുവില്‍  സൗജന്യ നിരക്കില്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാകുമ്പോള്‍ മറ്റ് ആശുപത്രികളില്‍  ഇതിന് പ്രതിദിനം പതിനായിരക്കണക്കിന് രൂപ ചെലവാകുന്നുണ്ട്.

3. വാര്‍ഡുകളുടെ നവീകരണവും  കിടക്കകളുടെ ലഭ്യത വര്‍ധിപ്പിക്കലും


അഞ്ചു ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ആശ്രയമായ കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാനസൗകര്യവികസനത്തിന് പിന്നിട്ട രണ്ടു വര്‍ഷം പ്രത്യേക പ്രാധാന്യം നല്‍കി.   ഒന്നാം വാര്‍ഡ്,  ഇരുപത്തി അഞ്ചാം വാര്‍ഡ്, ഒമ്പതാം വാര്‍ഡ് എന്നിവ നവീകരിക്കുകയും പഴയ കാത്ത് ലാബ്  പുതിയ വാര്‍ഡായി രൂപമാറ്റം വരുത്തുകയും ചെയ്തതു കൊണ്ട് 140 കിടക്കകള്‍ അധികമായി രോഗികള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചു.

4. അത്യാഹിത വിഭാഗം


1.5 കോടി രൂപ മുടക്കി പുതിയതായി ഡിജിറ്റല്‍ റേഡിയോ ഗ്രാഫി  പുതിയ അത്യാഹിതവിഭാഗത്തില്‍ സ്ഥാപിക്കുകയും നിലവിലുള്ള അത്യാഹിതവിഭാഗത്തില്‍ ദീര്‍ഘകാലമായി തകരാറിലായിരുന്ന എക്‌സ്‌റേ മെഷീന്‍ മാറ്റി പുതിയ മെഷീന്‍ സ്ഥാപിക്കുകയും ചെയ്തു.

5. കാര്‍ഡിയോളജി ഹൃദയ ശസ്ത്രക്രിയാ വിഭാഗങ്ങള്‍ 


കാര്‍ഡിയോളജി വിഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ചികില്‌സിക്കുവാന്‍  paediatric cardiology വിഭാഗം ആരംഭിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞും മറ്റ് ഹൃദ്രോഗ സംബന്ധമായും ഉള്ള അസുഖങ്ങള്‍ കഴിഞ്ഞ് ശരിയായ recovery ക്ക് വളരെയധികം സഹായിക്കുന്ന Cardiac  Rehabilitation Centre  കേരളത്തിലെ  ഗവണ്‍മെന്റ് സെക്ടറില്‍ ആദ്യമായി തുടങ്ങി. 


6. ഗൈനക്കോളജി വിഭാഗം. 


വളരെയധികം പരിമിതികളും പരാതികളും ഉണ്ടായിരുന്ന ഗൈനക്കോളജി വിഭാഗത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട് .

* കുടുംബശ്രീ കാന്റ്റീന്‍ ആരംഭിച്ചു 
* രക്തബാങ്കിന്റെ അനുബന്ധമായി രക്തം സൂക്ഷിക്കുവാനുള്ളസൗകര്യം തുടങ്ങി 
* ഓ .പി ഫാര്‍മസി ആരംഭിച്ചു 
* Liquid O2 Plant സ്ഥാപിച്ച് വാര്‍ഡുകളില്‍ Central O2 ലഭ്യമാക്കി.  
* അധികമായി ജീവനക്കാരെ - Nurses & Cleaning Staff നെ നിയമിച്ചു 

പ്രധാന കെട്ടിടത്തില്‍ നിന്നും വളരെ മാറി സ്ഥിതിചെയ്യുന്ന രോഗികള്‍ ഭക്ഷണത്തിനും ലാബ് ടെസ്റ്റുകള്‍ക്കും മരുന്നിനും രക്തത്തിനായി നടത്തിയിരുന്ന നെട്ടോട്ടത്തിനും  ഇതുകൊണ്ട് പരിഹാരമായി.  ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ട് പേ വാര്‍ഡ് പണി പൂര്‍ത്തിയാക്കി ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനക്ഷമമാക്കി.  ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള sick room ഉം പ്രവര്‍ത്തനക്ഷമമായി. വളരെ ദയനീയ അവസ്ഥയില്‍ ഉണ്ടായിരുന്ന ഗൈനക്കോളജി വിഭാഗത്തിലെ പേ വാര്‍ഡ്,  24 hr ലാബ് , ബെസ്റ്റാന്‍ഡര്‍ വെയ്റ്റിംഗ് ഏരിയ  എന്നിവ നവീകരിച്ച് ഉപയോഗിക്കുന്നു.

 7. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക് 


Govt. Sector ല്‍ ഇന്ത്യയില്‍ ആദ്യമായി Physician,  Psychologist, Endocrinologist, Dermatologist, Plastic Surgeon എന്നിവരുള്‍പ്പെടുന്ന ഈ ക്ലിനിക്കില്‍ ഇന്ന് 30 ലധികം ആള്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത് Transgender Surgery യ്ക്ക് ഉള്ള തയ്യാറെടുപ്പിലാണ്.  മാസത്തില്‍ ഒരു ദിവസം Endocrinologist ന്റെ  സേവനം ഇതിനായി ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ സര്‍ജറികള്‍ ആരംഭിക്കുന്നതാണ്.


8. ക്യാന്‍സര്‍ വിഭാഗം


ക്യാന്‍സര്‍ വിഭാഗത്തില്‍ HDS-2, PSC - 4 റേഡിയോഗ്രാഫര്‍മാരെ അധികമായി നിയമിച്ച് മുന്‍പ് 40 പേര്‍ക്ക് കൊടുത്തിരുന്ന റേഡിയേഷന്‍ ചികിത്സ  ദിനംപ്രതി  80-70 പേര്‍ക്കായി വര്‍ദ്ധിപ്പിക്കുവാനും ക്യാന്‍സര്‍ രോഗികളുടെ ദുരിതം കുറക്കുവാനും സാധിച്ചു. കാന്‍സര്‍ വിഭാഗത്തിലെ 22, 23 എന്നീ വാര്‍ഡുകള്‍ നവീകരിച്ച് തുറന്നു കൊടുത്തു.

9. പുതിയ  ഒ.പി. കൗണ്ടറും ആര്‍ എസ് ബി വൈ കൗണ്ടറും


ഫാര്‍മസിയുടെ മുന്‍പില്‍  ആര്‍ എസ് ബി വൈ കൗണ്ടറും നില നിന്നിരുന്ന കാലത്ത്  രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും തിരക്കും പരിഗണിച്ച്  പുതിയ ആര്‍ എസ് ബി വൈ കൗണ്ടറും ഒ.പി.  കൗണ്ടറും മാറ്റിസ്ഥാപിച്ചു.  ഇതു രോഗികള്‍ക്ക് വളരെ ആശ്വാസകരവും സൗകര്യപ്രദവുമാണ്.    Gynaecology, Cardiology, Nephrology and Cancer എന്നിവിടങ്ങളില്‍ RSBY  കൗണ്ടറുകള്‍ സ്ഥാപിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച ഇടപാടുകള്‍ രോഗികള്‍ക്ക് വളരെ വേഗത്തിലും സൗകര്യപ്രദമാക്കുകയും ചെയ്തു.

10. സെന്‍ട്രല്‍ സ്റ്റെറിലൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്


4 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച CSSD  (Central Sterile  and Supply  Department) യോഗ്യതയുള്ള ടെക്‌നിഷ്യന്‍ മാരെ നിയമിച്ച് കൃത്യമായ  രീതിയില്‍ 01-4-2017 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ആശുപത്രിയുമായി ബന്ധപ്പെട്ടുള്ളതും അല്ലാതെയുമുള്ള അണുബാധ തടയുന്നതിനും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയുന്നതിനും ഇത് വളരെയധികം സഹായിക്കും.  

11. ഇരുപത്തിനാല് മണിക്കൂറും ഉള്ള ഫാര്‍മസി


ആശുപത്രിയില്‍  നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതും അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരുമായ രോഗികള്‍ക്കും കൂടി സര്‍ക്കാരില്‍ നിന്നും സൗജന്യ മരുന്നുകള്‍ എത്തിക്കുവാന്‍ 2017 നവംബറില്‍  ആരംഭിച്ച 24hr  ഫാര്‍മസി പ്രയോജനപ്പെടുന്നു.     

12. മാലിന്യസംസ്‌കരണം


ഖരമാലിന്യങ്ങള്‍ source ല്‍ വേര്‍തിരിക്കുന്നതിന് എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ക്‌ളാസ് എടുക്കുകയും അതിന്റെ മേല്‍നോട്ടത്തിനായി Head Nurse ന്റെ  നേതൃത്വത്തിലുള്ള മൂന്ന് Infection  Control Nurses  നെ  ചുമതല പെടുത്തുകയും ചെയ്തു. 
IMAGE മായുള്ള കരാറില്‍ ചില്ല് കുപ്പികളും കൂടി ഉള്‍പ്പെടുത്തി ജനറല്‍ വേസ്റ്റ് ഒഴികെയുള്ളവ IMAGE കൊണ്ട് പോകുന്ന അവസ്ഥയിലാക്കി.

ഖരമാലിന്യങ്ങള്‍ : ജനറല്‍ വേസ്റ്റ് നശിപ്പിക്കുന്നതിന് സമയബന്ധിതമായി incinerator വയ്ക്കുന്നതിന് കെട്ടിടം പണിതു. Incinerator ന് 35 ലക്ഷം രൂപ കൂടി അധികം അനുവദിച്ച്  KMSCL  വഴി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു.  
ദ്രവമാലിന്യങ്ങള്‍ : ദ്രവമാലിന്യങ്ങള്‍ അവ ഉത്ഭവിക്കുന്ന ടോയ്‌ലറ്റ് മുതല്‍ വിവിധ തലങ്ങളിലുള്ള manholes ഉം പൈപ്പും ഉള്‍പ്പെടെ അത് ശേഖരിക്കുന്ന sewage ടാങ്ക് , മോട്ടോര്‍ ഹൗസ്, sewage Treatment Plant , പുറത്തേക്കു ജലം ഒഴുക്കി കളയുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ PWD, വാട്ടര്‍ അതോറിറ്റി, Pollution Control Board,  ശുചിത്വ മിഷന്‍ ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ, മീറ്റിംഗുകള്‍ നടത്തുകയും site visit  നടത്തുകയും ചെയ്തു.  Manholes, Pipes എന്നിവയിലുണ്ടായിരുന്ന ലീക്കുകള്‍ പരിഹരിച്ചു. ഗൈനക്കോളജിയില്‍ നിന്നും പുതിയ സീവേജ് ലൈന്‍ ഇട്ടു. പമ്പിങ് സ്റ്റേഷനില്‍ pump ന്റെ തകരാര്‍ പരിഹരിക്കുകയും കറണ്ട് പോകുമ്പോഴുള്ള പ്രശനം പരിഹരിക്കുന്നതിന് ഒരു 80 K.V  ജനറേറ്റര്‍ വാടകക്ക് വയ്ക്കുകയും ചെയ്തു.  പുതിയ ജനറേറ്ററിന് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നു.

Sewage Treatment Plant അത് സ്ഥാപിച്ച് M/s Eco Protection Engineering ന് Operation and Maintenance Contract    കൊടുത്ത് അതിന്റെ പ്രവര്‍ത്തനം കൃത്യമാക്കി.  അതില്‍ നിന്നും വരുന്ന treatment water കിണറുകള്‍ വഴിയും, perfected  tank  വഴിയും earth  recharge ന് ഉപയോഗിക്കുന്നു.  വിവിധ വാര്‍ഡുകളിലും വരാന്തയിലും സ്റ്റെയര്‍കേസിലും ഒക്കെയായി കൂടിക്കിടന്നിരുന്ന ഉപയോഗ ശൂന്യമായ  മൂവായിരത്തോളം പഴയ ഉപകരണങ്ങള്‍ condemn ചെയ്ത് ലേലം ചെയ്ത് കൊടുത്ത് ആശുപത്രി ശുചീകരണത്തിന് വഴിയൊരുക്കി. 

13. സുരക്ഷാ സംവിധാനം


വിവിധ വാര്‍ഡുകളിലും ഓപ്പറേഷന്‍ തീയറ്ററുകളിലുമായി  കാലഹരണപെട്ടുകിടന്നിരുന്ന  fire extinguisher കളുടെ സ്ഥിതിവിവരണ കണക്ക് എടുത്ത് Fire  Department ന്റെ  സഹായത്തോടെ നൂറിലധികം പുതിയ fire extinguisher കള്‍ സ്ഥാപിക്കുകയും ജീവനക്കാര്‍ക്ക് അതുമായി ബന്ധപ്പെട്ട ക്‌ളാസ്സുകള്‍ എടുക്കുകയും ചെയ്തു.

14. ഗതാഗതവും പാര്‍ക്കിങ്ങും


കുടുംബശ്രീക്കാരെ ഏര്‍പ്പെടുത്തി pay and parking പ്രധാന റോഡുകളില്‍ വണ്‍വേ സംവിധാനവും ഏര്‍പ്പെടുത്തി .  കാര്‍ഡിയോളജി വിഭാഗത്തിന് സമീപവും പേ വാര്‍ഡിനു സമീപവും വലിയ പാര്‍ക്കിംഗ് മൈതാനങ്ങള്‍ സജ്ജമാക്കി.  

15. പുതിയ നിയമനങ്ങള്‍


166 സ്റ്റാഫ് നഴ്‌സുമാരുടെ തസ്തിക സൃഷ്ടിച്ച് പി എസ് സി വഴി അവരെ നിയമിച്ചു. 10 faculty post  സൃഷ്ടിച്ച് കാന്‍സര്‍ ചികിത്സക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ നടപടികള്‍ ആരംഭിച്ചു. HDS വഴി 80 സ്റ്റാഫ് നഴ്‌സ് മാരെയും 25 ടെക്‌നിഷ്യന്‍മാരെയും 156  ക്ലീനിംഗ് സ്റ്റാഫിനെയും പുതുതായി നിയമിച്ചു. 45 ഫാര്‍മസിസ്റ്റുമാരുടെ തസ്തിക സൃഷ്ടിച്ചു.

16.  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം


മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളും ഗവണ്‍മെന്റിന്റെയും കോളേജ് ആശുപത്രി അഡ്മിനിസ്‌ട്രേഷന്റെയും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെയും പ്രയത്‌നത്തിന്റെയും ഫലമായി 150 എംബിബിഎസ്  സീറ്റിനും ഫോറന്‍സിക് മെഡിസിന്‍ ഫാര്‍മക്കോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക്  അംഗീകാരവും കോട്ടയം മെഡിക്കല്‍ കോളേജിന് ലഭ്യമായി.

അടുത്ത മൂന്നു മാസത്തിനുള്ളില്‍പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്ന പ്രധാന പ്രോജക്ടുകള്‍


a. കാത്ത് ലാബ് : 4 .45  കോടി രൂപ മുടക്കി രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള  നടപടികള്‍ പൂര്‍ത്തിയായി.  ജൂണ്‍ മാസം പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
b. 128 Slice CT Scan: 5.31 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന ആധുനിക CT Scan Machine ഉള്ള ഓര്‍ഡര്‍ KMSCL വഴി കൊടുത്തു കഴിഞ്ഞു.  അതും രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തന ക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
c. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട Cancer OP Waiting Area, Pharmacy Waiting Area, Cardiology and Cardiothoracic OP & Primary Waiting Area എന്നിവ.
d. Staff Quarters, Dental College- 3.5 crores
e. 92 ലക്ഷം രൂപ മുടക്കി നവീകരിക്കുന്ന Power Laundry  
f. 28  ലക്ഷം രൂപ മുടക്കി നവീകരിക്കുന്ന Central  Lab
g. 5.9 കോടി രൂപ ചിലവില്‍ Internal Road , Drainage Pipe, Trench for Water/Electricity etc. പണി  ആരംഭിച്ചു.
h. 25-)o വാര്‍ഡിന്റെ  നവീകരണവും പുതിയ ന്യൂറോസര്‍ജറി  ICU വും
i. ശ്വാസകോശ രോഗങ്ങള്‍ക്കുമാത്രമായി ഒരു Respiratory  ICU

മറ്റ് പ്രധാന വികസന  പ്രവര്‍ത്തനങ്ങള്‍


1. Master Plan
2. കാന്‍സര്‍ വിഭാഗത്തിന്റെ   രണ്ടാം ഘട്ടത്തിന് ഈ വര്‍ഷം 11 .5 കോടി രൂപ അനുവദിച്ചു.
3. Casualty Block രണ്ടാം ഘട്ടത്തില്‍ 16 കോടി രൂപ അനുവദിച്ചു.  പ്ലാന്‍ തയ്യാറാക്കി സാങ്കേതിക അനുമതിക്ക് സമര്‍പ്പിച്ചു.
4. കറണ്ട് ദൗര്‍ലഭ്യം പരിഹരിക്കുവാന്‍ ഒരു കോടി രൂപ അനുവദിച്ച് പുതിയ 750 KV ജനറേറ്റര്‍ സ്ഥാപിക്കുന്നു.
5. മെഡിക്കല്‍ വാര്‍ഡുകളിലെ തിരക്ക് കുറക്കുവാനും മെഡിസിന്‍ പി.ജി  അംഗീകാരം കിട്ടുവാനും വേണ്ടി 50  കിടക്കകളുള്ള ഒരു പുതിയ വാര്‍ഡ് - ഭരണാനുമതി കിട്ടി മേല്‍ നടപടികള്‍ എടുക്കുന്നു -  65 ലക്ഷം
6. ഹോസ്പിറ്റല്‍ ക്യാമ്പസ്സില്‍ ടോയ്‌ലറ്റുകള്‍  ഇല്ല എന്ന വളരെ നാളുകളായുള്ള പരാതി പരിഹരിക്കുവാന്‍ രണ്ട് കോടി രൂപ മുടക്കി രണ്ട് പബ്ലിക് പബ്ലിക് ടോയ്‌ലറ്റ്  കോംപ്ലെക്‌സും ഒരു cloth washing  and  drying  yard  ഉം - ഭരണാനുമതി കിട്ടി മേല്‍ നടപടികള്‍ പുരോഗമിക്കുന്നു.
7. ഫാര്‍മസി ബ്ലോക്കിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്  16 കോടി.
8. ഇപ്പോഴത്തെ CT Scan, Cancer Block  എന്നിവ Main Building ല്‍ നിന്ന് മാറി നിക്കുന്നതിനാല്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ ഒരു Connecting Passage നിര്‍മ്മിക്കുവാന്‍  15 ലക്ഷം
9. ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന കട്ടില്‍, കസേര, ട്രോളി മുതലായവ മാറ്റി പുതിയത് വാങ്ങുന്നതിനു ഒരു കോടി.
10. വര്‍ഷങ്ങളായി  paint  ചെയ്യാതെ കിടക്കുന്ന ആശുപത്രി കെട്ടിടങ്ങള്‍ paint  ചെയ്യുവാനും  ഉപകരണങ്ങള്‍ക്ക് CAMC  ക്കും മറ്റുമായി 5 കോടി രൂപ അനുവദിച്ച് നടപടികള്‍ ആരംഭിച്ചിരിക്കുന്നു.
11. MRI സ്‌കാന്‍  സ്ഥാപിക്കുന്നതിന് ഉള്ള ഭരണാനുമതി ലഭിച്ചു.
12. Radiology Department ശാക്തീകരിക്കുന്നതിന് 3.33 കോടി യും DSA machine നും  12 ലക്ഷം രൂപ മുടക്കി പുതിയ X Ray Machine നും അനുമതിയായി.
13. കാന്‍സര്‍ വിഭാഗത്തില്‍ CT Simulator Machine  ന്  രണ്ട് കോടി രൂപ ഭരണാനുമതിയായി.
14. ഒരു കോടി രൂപ മുടക്കി കണ്ണിന്റെ സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ചെയ്യുവാനുള്ള Retina  Unit  ന് ഭരണാനുമതി ലഭിച്ചു.
15. മറ്റ് പ്രധാന ഭരണാനുമതി ലഭിച്ച Residential Quarters, Paramedical Hostel - 6  കോടി, H.S Quarters -  6 കോടിShare this News Now:
  • Google+
Like(s): 507