24 May, 2018 08:26:09 AM


ദില്ലിയിലെ ആശുപത്രിയിൽ വന്‍അഗ്നിബാധ; ആര്‍ക്കും പരിക്കില്ല

രക്ഷാപ്രവര്‍ത്തനത്തിന് 20ലേറെ അഗ്നിശമന സേനാ യൂണിറ്റുകൾ




ദില്ലി: രാജ്യതലസ്ഥാനത്തെ ആശുപത്രിയിൽ തീപിടിത്തമുണ്ടായി. വസുന്ധര എൻക്ലേവിലുള്ള ധരംശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 20ലേറെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ പ്രധാന ബ്ലോക്കും രോഗികളും നഴ്സുമാരുമെല്ലാം സുരക്ഷിതരാണെന്നാണ് വിവരം



Share this News Now:
  • Google+
Like(s): 48