24 May, 2018 08:22:51 AM


എബോള ഭീതിയിൽ കോംഗോ; രോഗ ബാധിതർ ആശുപത്രിയിൽനിന്നു ചാടിപ്പോയി

ചാടിപോയവരില്‍ രണ്ട് പേർ മരണമടഞ്ഞു




കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗം വ്യാപിക്കുന്നു. രോഗം ബാധിച്ച മൂന്നു പേർ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. എംബൻഡക നഗരത്തിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന മൂന്നു പേരാണു ചാടിപ്പോയത്. ഇവരെ പിന്നീടു പിടികൂടിയെങ്കിലും രണ്ടു പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഇതിനിടെ കോംഗോയിൽ എബോള വ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

എബോളബാധ തടയാൻ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു നഴ്സ് ഉൾപ്പെടെ ഇതുവരെ 27 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 2014-15 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോൾ ഏകദേശം 11,000 പേരാണ് മരിച്ചത്. അന്ന് ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലും എബോള പടർന്ന് പിടിച്ചിരുന്നു



Share this News Now:
  • Google+
Like(s): 22