24 May, 2018 08:04:58 AM


കോട്ടയം തെള്ളകത്ത് വന്‍ അഗ്നിബാധ; ഫര്‍ണീച്ചര്‍ ഗോഡൗണ്‍ കത്തിയമര്‍ന്നു

തെള്ളകം 'ബിഗ് സി'യുടെ ഗോഡൗണില്‍ തീ പടര്‍ന്നത് വെളുപ്പിനെ രണ്ടരയോടെഏറ്റുമാനൂര്‍: തെള്ളകത്ത് വ്യാഴാഴ്ച വെളുപ്പിനെ ഉണ്ടായ അഗ്നിബാധയില്‍ ഫ​ർ​ണി​ച്ച​ർ വ്യാ​പാരികളുടെ ഗോ​ഡൗ​ണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു. എം ​സി റോ​ഡ​രി​കി​ൽ  ബിഗ്‌ സി എന്ന ഫര്‍ണീച്ചര്‍ കടയുടെ സു​ല​ഭ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് പി​ന്നി​ലുള്ള ഗോഡൗണിലാണ് വ്യാഴാഴ്ച വെളുപ്പിനെ രണ്ടര മണിയോടെ തീപിടുത്തമുണ്ടായത്. സമീപകെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. 

ടിന്‍ ഷീറ്റ് മേല്‍ക്കൂരയോടു കൂടിയ പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ ത​ടി​കൊ​ണ്ടു​ള്ള ഫ​ർ​ണി​ച്ച​റു​ക​ളു​ടെ​യും ഫോം ​മെ​ത്ത, ടി​വി, ഫ്രി​ഡ്ജ്, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, റെ​ഫ്രി​ജ​റേ​റ്റ​ർ തു​ട​ങ്ങി​യ​വ​യു​ടെ​യും വ​ൻ​ശേ​ഖ​രം ഉ​ണ്ടാ​യി​രു​ന്നു. ഇവ ഒ​ന്നും തന്നെ അ​വ​ശേ​ഷി​പ്പിക്കാ​തെയാണ് കെട്ടിടം തീ വിഴുങ്ങിയത്. വില്‍പ്പനയ്ക്കായി ഗോഡൗണില്‍  സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങളാണ് അഗ്നിക്കിരയായത്. ഏകദേശം ആറ് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 


ഇ​രുമ്പ് കേ​ഡ​റുകളും ഷീ​റ്റു​ക​ളുമായിരുന്നു കെട്ടിടത്തിന്‍റെ ഭൂരിഭാഗവും. കൂ​റ്റ​ൻ ഇ​രു​മ്പ് കേ​ഡ​റു​ക​ൾ പോ​ലും ചൂ​ടി​ൽ ഉ​രു​കി വ​ള​ഞ്ഞു.  സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ബി​ഗ് സി​ക്കു​ള്ള ഏ​ഴ് ഷോ​റൂ​മു​ക​ളി​ലേ​ക്കു​മു​ള്ള ഫ​ർ​ണി​ച്ച​റു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളുമാണ് സൂ​ക്ഷി​ക്കു​ന്ന​ത്. തേ​ക്കി​ൽ തീ​ർ​ത്ത ഫ​ർ​ണി​ച്ച​റു​ക​ളു​ടെ​യും വി​വി​ധ ക​മ്പ​നി​ക​ളു​ടെ ബെ​ഡു​ക​ളു​ടെ​യും വ​ൻ​ശേ​ഖ​രം ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യി​ൽ നി​ന്ന് തീ ​അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നുവത്രേ. തൊ​ട്ട​ടു​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഗോ​ഡൗ​ണി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. അ​വ​രാ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ​യും ഉ​ട​മയെ​യും വി​വ​ര​മ​റി​യി​ച്ച​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബുധനാഴ്ച ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലാ​ണോ അ​തോ ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണോ കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ഉ​ട​മ ആറുമാനൂര്‍ കുഞ്ചറക്കാട്ടില്‍ ടെറിന്‍ ജോണ്‍ പ​റ​ഞ്ഞു. 

കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനയുടെ പതിനാറ് യൂണിറ്റുകള്‍ അഞ്ചര മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഗോ​ഡൗ​ണി​ന്‍റെ മേ​ൽ​ക്കൂ​ര നി​ലം​പൊ​ത്തി​യ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ്ര​മ​ക​ര​മാ​യി. ഫ​യ​ർ എ​ഞ്ചി​നു​ക​ളി​ലെ വെ​ള്ളം തീ​ർ​ന്ന​തോ​ടെ തൊ​ട്ട​ടു​ത്തു​ള്ള ര​ണ്ട് സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ൽ നി​ന്നാ​ണ് വെ​ള്ളം ശേ​ഖ​രി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക​ഠി​ന​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചെ​ങ്കി​ലും ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​മ​ഗ്രി​ക​ൾ ഏ​ക​ദേ​ശം പൂ​ർ​ണ​മാ​യി​ത്ത​ന്നെ ക​ത്തി ന​ശി​ച്ചു.​ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു തീ​ർ​ന്ന​ത്. 

തെള്ളകത്ത്  അടുത്ത കാലത്ത് അഗ്നിബാധയുടെ പരമ്പര തന്നെയാണ്. ഒരു വര്‍ഷം മുമ്പ് കാരിത്താസ് കവലയ്ക്ക് സമീപം ഫര്‍ണീച്ചര്‍ സ്ഥാപനത്തിന്‍റെ വര്‍ക്ക് ഷോപ്പും ഗോഡൗണും ഉള്‍പ്പെടെയുള്ള കെട്ടിടം ഇതുപോലെ തന്നെ കത്തിയമര്‍ന്നിരുന്നു. കഴിഞ്ഞ മാസം ഇതേ സ്ഥാപനത്തിന്‍റെ റിലയൻസ് പെട്രോൾ പമ്പിനു സമീപമുള്ള ബെഡ് ഷോറൂമിനും തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. ഈ അഗ്നിബാധകളില്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ തന്നെ ദുരൂഹത ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിഗ് സിയുടെ ഗോഡൗണും ഇന്നലെ അഗ്നിക്കിരയായത്.Share this News Now:
  • Google+
Like(s): 1018