24 May, 2018 01:47:00 AM


ഇനി കളിക്കില്ല: എ.ബി ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ആഭ്യന്തര ക്രിക്കറ്റില്‍ ടെസ്റ്റിനായി കളിക്കുമെന്ന് താരം പറഞ്ഞു



ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ.ബി ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. മുപ്പത്തിനാലാം വയസ്സിലാണ് താരത്തിന്റെ ഈ തീരുമാനം. 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ട്വന്റി20 കളിലും താരം കളിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ ടെസ്റ്റിനായി കളിക്കുമെന്ന് താരം പറഞ്ഞു. തീരുമാനം ഉചിതമായ സമയത്തെന്ന് താരം പറഞ്ഞു. വിദേശത്ത് ഇനി കളിക്കില്ലെന്ന് ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ഐ.പി.എല്ലില്‍ നിന്നും പിന്മാറും. ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.



Share this News Now:
  • Google+
Like(s): 108