24 May, 2018 01:10:04 AM


നിപാ വൈറസ്: ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​ക്കും മോ​ഹ​ന​ൻ വൈ​ദ്യ​ർ​ക്കു​മെ​തി​രെ കേ​സ്

ഇരുവരും സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തിയെന്നാണ് കേസ്




തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വൈ​റ​സി​നെ​ക്കു​റി​ച്ച് തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​ക്കും മോ​ഹ​ന​ൻ വൈ​ദ്യ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ത്താ​ല പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു കേ​സ്. 

പ്ര​കൃ​തി ചി​കി​ത്സ​ക​നെ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​യും മോ​ഹ​ന​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ശാ​സ്ത്രീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. നി​പ്പാ വൈ​റ​സ് എ​ന്നൊ​രു വൈ​റ​സ് ഇ​ല്ലെ​ന്നും മ​രു​ന്നു​മാ​ഫി​യ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നു​മാ​യി​രു​ന്നു ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​യു​ടെ പ്ര​ച​ര​ണം. കീ​ട​നാ​ശി​നി​ക​ളോ, ഭ​ക്ഷ​ണ​ത്തി​ലെ പ്ര​ശ്ന​മോ ആ​ണ് പേ​രാ​ന്പ്ര​യി​ലു​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും വ​ട​ക്ക​ഞ്ചേ​രി പ​റ​യു​ന്നു. 

പേ​രാ​ന്പ്ര മേ​ഖ​ല​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച വ​വ്വാ​ൽ ക​ഴി​ച്ച പ​ഴ​ങ്ങ​ളു​ടെ ബാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട്, പ​ഴ​ങ്ങ​ൾ തി​ന്നു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് മോ​ഹ​ന​ൻ ഫേ​സ്ബു​ക്കി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ഈ ​വീ​ഡി​യോ​ക​ൾ​ക്കു ഫേ​സ്ബു​ക്കി​ൽ വ​ൻ പ്ര​ചാ​ര​വു​മാ​ണു ല​ഭി​ച്ച​ത്. 

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി ന​ട​ത്തു​ന്ന അ​ശാ​സ്ത്രീ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ൻ​ഫോ ക്ലി​നി​ക്കി​നു​വേ​ണ്ടി ഡോ. ​ജി​നേ​ഷ് പി.​എ​സാ​ണു പ​രാ​തി ന​ൽ​കി​യ​ത്. 



Share this News Now:
  • Google+
Like(s): 123