Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

24 May, 2018 12:08:02 AM


നിപാ വൈറസ്: കൊണ്ടോട്ടി നഗരസഭാ പ്രദേശത്ത് മുന്‍കരുതല്‍ ശക്തമാക്കി

ആരോഗ്യ സന്ദേശ വാഹന പ്രചാരണ യാത്ര നടത്തും


കൊണ്ടോട്ടി: സംസ്ഥാനത്ത് നിപാ വൈറസ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊണ്ടോട്ടി നഗരസഭാ പ്രദേശത്ത് മുന്‍കരുതല്‍ ശക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രി കൂടിയായ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും വേണ്ട നടപടികള്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ആരോഗ്യ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇതിന് മുന്നോടിയായി ഇന്ന് വാര്‍ഡുകളില്‍ ആരോഗ്യ സേനാംഗങ്ങളുടെയും ആശ വര്‍ക്കര്‍മാരുടെയും യോഗം ചേരും. കൗണ്‍സിലര്‍മാര്‍, വാര്‍ഡ് ശുചിത്വസമിതി അംഗങ്ങള്‍, ആരോഗ്യ ജീവനക്കാര്‍,നഗരസഭാ ആരോഗ്യ വിഭാഗം, ആശവര്‍ക്കര്‍മാര്‍ എന്നിവരുടെ യോഗവും നടക്കും. ആരോഗ്യ സന്ദേശ വാഹന പ്രചാരണ യാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, എ.മുഹമ്മദ്ഷാ, ചുക്കാന്‍ ബിച്ചു, കെ.കെ അസ്മാബി, യു.കെ മമ്മദിശ, കെ.അബ്ദുല്‍ സലാം, പി.കൃഷ്ണന്‍, മുരളീധരന്‍, ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പനി ബാധിതര്‍ കുറവായിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ മുന്‍ കരുതലുകളോടെ മാസ്‌ക് ധരിച്ചാണ് രോഗികളെ പരിശോധിച്ചത്. താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി കൂടി പ്രവര്‍ത്തിപ്പിക്കുന്നത് രോഗികള്‍ ആശ്വാസമായിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 54