Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

23 May, 2018 04:07:59 PM


തൃശൂരില്‍ ബസിടിച്ച് പരിക്കേറ്റ കുറിച്ചിത്താനം സ്വദേശി മരിച്ചു

കുറിച്ചിത്താനം പൂന്തുരുത്തിയില്‍ മനു ആണ് മരിച്ചത്



പാലാ: തൃശൂരില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. പാലായ്ക്കടുത്ത് കുറിച്ചിത്താനം പൂന്തുരുത്തിയില്‍ ശോഭനയുടെ മകന്‍ മനു പി.എസ്. (27) ആണ് മരിച്ചത്. കഴിഞ്ഞ 19ന് രാത്രി 11.45 മണിയോടെ തൃശൂര്‍ പേരാമ്പ്രയിലായിരുന്നു അപകടം. 


രാത്രി തട്ടുകടയില്‍ നിന്ന് ചായ കുടിച്ചശേഷം റോഡ് മുറിച്ചുകടക്കുവാന്‍ ശ്രമിക്കവെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ മനുവിനെ ആദ്യം പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറിച്ചിത്താനം പഴയിടം കേറ്ററിംഗ് സര്‍വ്വീസിലെ പാചകക്കാരനായിരുന്നു മനു. കേറ്ററിംഗ് സംബന്ധമായ ജോലിക്കായാണ് പേരാമ്പ്രയില്‍ എത്തിയത്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിയ്ക്ക് കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 217