23 May, 2018 02:25:50 PM


വൈക്കം എം.എല്‍.എയുടെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

അപകടം ദേ​ശീ​യപാ​ത​യി​ൽ ചവറ ടൈറ്റാനിയത്തിനടുത്ത്




കൊല്ലം: വൈ​ക്കം എം​എ​ൽ​എ സി.കെ. ആ​ശ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രിക്കേറ്റു. ബൈ​ക്ക് യാ​ത്രി​ക​രാ​യ തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി യാ​സി​ൻ (19), വ​ള്ളക്ക​ട​വ് സ്വ​ദേ​ശി റാ​ഷി​ദ് (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്. ഇ​ന്ന് രാ​വി​ലെ 8.20ന് ​ദേ​ശീ​യപാ​ത​യി​ൽ ചവറ ടൈ​റ്റാ​നി​യ​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്‌​ക്ക് പോ​വു​ക​യാ​യി​ന്ന കാ​റും എ​തി​രെ വ​ന്ന ബൈ​ക്കും കൂട്ടിയിടിക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്കിന്‍റെ മു​ൻ​വ​ശ​ത്തെ വീ​ൽ ഒ​ടി​ഞ്ഞു​മാ​റി. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രെ ച​വ​റ പോ​ലീ​​സ് ആം​ബു​ല​ൻ​സി​ൽ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അപകടത്തിൽ എംഎൽഎയ്ക്ക് പരിക്കേറ്റിട്ടില്ല.



Share this News Now:
  • Google+
Like(s): 395