23 May, 2018 10:41:35 AM


തൂത്തുകുടി വെടിവെപ്പ് ആസൂത്രിതമെന്ന് വൈകോ

പൊലീസുകാര്‍ സമരക്കാരെ തെരഞ്ഞുപിടിച്ചു അക്രമിക്കുകയായിരുന്നു



ചെന്നൈ: ക​ട​ലോ​ര പ​ട്ട​ണ​മാ​യ തൂ​ത്തു​ക്കു​ടി​യി​ല്‍ സ്​​റ്റെ​ര്‍​ലൈ​റ്റ്​ കോ​പ്പ​ര്‍ പ്ലാ​ന്‍​റി​നെ​തി​രെ ഗ്രാ​മ​വാ​സി​ക​ള്‍ ന​ട​ത്തി​യ ക​ല​ക്​​ട​റേ​റ്റ്​ മാ​ര്‍​ച്ചി​നു​നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ വെ​ടി​വെ​പ്പ് ആസൂത്രിതമെന്ന് എം.ഡി.എം.കെ നേതാവ് വൈകോ. വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സ‍യില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


പൊലീസുകാര്‍ സമരക്കാരെ തെരഞ്ഞുപിടിച്ചു അക്രമിക്കുകയായിരുന്നു. ഉത്തരാവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വൈകോ മാധ്യമങ്ങളോട് പറഞ്ഞു.നടനും മക്കല്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നുണ്ട്.


അതിനിടെ, പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ല്‍ മരണം 11 ആയി. 100ഒാളം പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. ജനങ്ങളുടെ താത്​പര്യ മനുസരിച്ചുള്ള തീരുമാനം സര്‍ക്കാറി​​​െന്‍റ ഭാഗത്തു നിന്നുണ്ടാകുമെന്നും ജനങ്ങള്‍ ശാന്തരാകണ​െമന്നും അദ്ദേഹം അപേക്ഷിച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ പ​ത്ത്​ ല​ക്ഷം​രൂ​പ വീ​തം ധ​ന​സ​ഹാ​യം​ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​.


തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്​റ്റെര്‍ലൈറ്റി​​​െന്‍റ കോപ്പര്‍ പ്ലാന്‍റിന്​ 25 വര്‍ഷത്തെ ലൈസന്‍സ്​ അവസാനിക്കാനിരി​െക്ക അത്​ പുതുക്കി നല്‍കാനുള്ള തീരുമാനമാണ്​ ജനങ്ങളെ പ്രകോപിതരാക്കിയത്​. വാ​ത​ക ചോ​ര്‍​ച്ച​യെ​തു​ട​ര്‍​ന്ന്​ മു​മ്ബ്​ പ​ല​ത​വ​ണ നാ​ട്ടു​കാ​രി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്​​നം സൃ​ഷ്​​ടി​ച്ചി​ട്ടു​ള്ള കോ​പ്പ​ര്‍ പ്ലാ​ന്‍​റ്​ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ടാണ് സമരവുമായി ജനങ്ങള്‍ രംഗത്തെത്തിയത്. ​



Share this News Now:
  • Google+
Like(s): 81