22 May, 2018 09:05:08 PM


വി​മാ​ന ​ടി​ക്ക​റ്റ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റ​ദ്ദാ​ക്കി​യാ​ൽ മു​ഴു​വ​ൻ തു​കയും

വി​മാ​ന​ത്തി​ൽ വൈ​ഫൈ പ​ദ്ധ​തി​യും ആലോചനയില്‍




ദില്ലി: വി​മാ​ന​യാ​ത്രി​ക​ർ​ക്കു സ​ന്തോ​ഷ​വാ​ർ​ത്ത. ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്കു മു​ഴു​വ​ൻ പ​ണ​വും തി​രി​കെ ല​ഭി​ക്കു​ന്ന പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്കാ​ണു പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​താ​യി മ​ന്ത്രി ജ​ന​ന്ത് സി​ൻ​ഹ അ​റി​യി​ച്ചു. 

വി​മാ​ന​ത്തി​ൽ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​യും കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്രം അം​ഗീ​ക​രി​ച്ചാ​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളി​ൽ വൈ​ഫൈ സേ​വ​നം പ്രാ​ബ​ല്യ​ത്തി​ലാ​കും. വി​മാ​നം പു​റ​പ്പെ​ടു​ന്ന നി​മി​ഷം മു​ത​ൽ വൈ​ഫൈ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ച്ചു ​തു​ട​ങ്ങും. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബു​ക്ക് ചെയ്ത ആ​ളു​ടെ പേ​രി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ൽ ഇ​തി​നു നി​ശ്ച​യി​ച്ചി​ട്ടു​ള്ള ചാ​ർ​ജ് ഒ​ഴി​വാ​ക്കാ​നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 52