22 May, 2018 08:59:48 PM


സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​​​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് 16 മരണം

അ​ഫ്ഗാ​നി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ കാ​ണ്ഡ​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം




കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് സൈ​നി​ക​രു​ൾ​പ്പെ​ടെ 16 പേ​ർ മ​രി​ച്ചു. അ​ഫ്ഗാ​നി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ കാ​ണ്ഡ​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു ക​ണ്ടെ​യ്ന​ർ നി​റ​യെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി. 

അ​ഞ്ച് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 38 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ ക​ട​ക​ളും വീ​ടു​ക​ളും ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്തെ കാ​ർ വ​ർ​ക്‌​ഷോ​പ്പി​ലാ​യി​രു​ന്നു സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ആ​രാ​ണ് സ്ഥാ​പി​ച്ച​തെ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യില്ല



Share this News Now:
  • Google+
Like(s): 100