22 May, 2018 07:49:30 PM


തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പ്: മരണം 11; കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നു 10 ല​ക്ഷം ധ​ന​സ​ഹാ​യം

സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​രമാ​ണ് അ​ക്ര​മത്തി​ലും വെ​ടി​വ​യ്പ്പി​ലും ക​ലാ​ശി​ച്ച​ത്



തൂ​ത്തു​ക്കു​ടി: ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ല്‍​ സ്റ്റെ​ർ​ലൈറ്റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ മരിച്ചവരുടെ എണ്ണം പതിനൊന്ന് ആയി. നി​ര​വ​ധി പേ​ർ​ക്ക് വെ​ടി​വ​യ്പ്പി​ലും സം​ഘ​ർ​ഷ​ത്തി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നു ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കും. മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തൂ​ത്തു​ക്കു​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ദാ​ന്ത സ്റ്റെ​ർ​ലൈ​റ്റ് കോ​പ്പ​ർ നി​ർ​മാ​ണ യൂ​ണി​റ്റി​നെ​തി​രാ​യ സ​മ​ര​മാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലും വെ​ടി​വ​യ്പ്പി​ലും ക​ലാ​ശി​ച്ച​ത്. പ്ലാ​ന്‍റി​നെ​തി​രേ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​ക്ഷോ​ഭം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​ക്കാ​ർ തൂ​ത്തു​ക്കു​ടി ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്കം.


മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രെ ക​ല്ലെ​റി​ഞ്ഞു. ക​ല്ലേ​റ് രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക​വും ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി. ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ർ ക​ള​ക്‌​ട്രേ​റ്റ് വ​ള​പ്പി​ൽ ക​ട​ന്ന​തോ​ടെ പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ള​ക്‌​ട്രേ​റ്റ് വ​ള​പ്പി​ൽ കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ തീ​യി​ട്ടു.

സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘ​ത്തെ തൂ​ത്തു​ക്കു​ടി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. മ​ഡ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ത​മി​ഴ്നാ​ട് പോ​ലീ​സ് സ്റ്റെ​ർലൈറ്റ് പ്ലാ​ന്‍റി​ന് സം​ര​ക്ഷ​ണം ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു. പ്ലാ​ന്‍റി​നെ​തി​രാ​യ സ​മ​രം നൂ​റാം ദി​വ​സ​ത്തി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ന്ന് ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് തീ​രു​മാ​നി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി മ​ല​നീ​ക​ര​ണം വ​രു​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പ്ലാ​ന്‍റ് പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​മു​ഖ​ത്തി​റ​ങ്ങി​യ​ത്. പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മൂ​ലം കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ന്നു​വെ​ന്നും ആ​ളു​ക​ൾ​ക്ക് അ​ല​ർ​ജി പോ​ലു​ള്ള രോ​ഗം പി​ടി​പെ​ട്ടു​വെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.



Share this News Now:
  • Google+
Like(s): 43