22 May, 2018 07:46:21 PM


ന​ട​ൻ ഹേ​മു അ​ധി​കാ​രി അ​ന്ത​രി​ച്ചു




മും​ബൈ: ന​ട​ൻ ഹേ​മു അ​ധി​കാ​രി(81) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രാ​ജ്കു​മാ​ർ ഹി​രാ​നി സം​വി​ധാ​നം ചെ​യ്ത് സ​ഞ്ജ​യ് ദ​ത്ത് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ ല​ഗേ ര​ഹോ മു​ന്നാ​ഭാ​യി എ​ന്ന ചി​ത്ര​ത്തി​ൽ ശ്വാ​സ​കോ​ശ രോ​ഗം ബാ​ധി​ച്ച ആ​ളാ​യു​ള്ള അ​ഭി​ന​യ​മാ​ണ് അ​ധി​കാ​രി​യു​ടെ മാ​സ്റ്റ​ർ​പീ​സാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ധ്യാ​സ് പ​ര്യ, ഹ​രി​ശ്ച​ന്ദ്രാ​ച്ചി ഫാ​ക്ട​റി തു​ട​ങ്ങി മ​റാ​ത്തി ചി​ത്ര​ങ്ങ​ളി​ലും സാ​യ് പ​ര​ഞ്ജ്പെ​യു​ടെ ക​ഥ​യി​ലും അ​ധി​കാ​രി വേ​ഷ​മി​ട്ടു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്



Share this News Now:
  • Google+
Like(s): 36