22 May, 2018 10:45:50 AM


മലപ്പുറം ചേളാരി ഐഒസി പ്ലാന്‍റിൽ മിന്നൽ പണിമുടക്ക്

ഏജൻസികളിലേക്കുള്ള പാചകവാതകവിതരണം നിലച്ചു



മലപ്പുറം: ചേളാരി ഐഒസി പ്ലാന്‍റിൽ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഇതോടെ ഏജൻസികളിലേക്കുള്ള പാചകവാതകവിതരണം നിലച്ചു. രണ്ട് കരാർ തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ പണിമുടക്ക്. ഐഎൻടിയുസി, ബിഎംഎസ്, ഐഇയു സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.



Share this News Now:
  • Google+
Like(s): 165