Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

22 May, 2018 10:37:58 AM


വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവാവ് പിടിയില്‍

അരൂര്‍ കിഴക്കേവേലിക്കകത്ത് വിഷ്ണുവാണ് അറസ്റ്റിലായത്




ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി അയല്‍വാസിയായ യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവാവ് പിടിയില്‍. അരൂര്‍  21-ാം വര്‍ഡില്‍ കിഴക്കേവേലിക്കകത്ത് വിഷ്ണുവിനെ(26) യാണു പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 21 വയസ് ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി വിഷ്ണുവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പലതവണ വീട്ടില്‍ വച്ചു വിഷ്ണു തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്നു പെണ്‍കുട്ടി പറയുന്നു.


കഴിഞ്ഞ വര്‍ഷം വാഗമണ്ണില്‍ വച്ചും പീഡിപ്പിച്ചിരുന്നു എന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഒന്‍പതാം ക്ലാസു മുതല്‍ ഇയാളുമായി ബന്ധം ഉണ്ടായിരുന്നു. അച്ഛനും അമ്മയും മരിച്ചതോടെ പെണ്‍കുട്ടിയും ചേച്ചിയുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ചേച്ചിയുടെ വിവാഹത്തോടെ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായി. കഴിഞ്ഞദിവസം വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയെ വിഷ്ണു വീട്ടില്‍ വിളിച്ചു കൊണ്ടു വന്നിരുന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനായി മണ്ണെണ്ണയുമായി വീട്ടില്‍ എത്തി. തുടര്‍ന്നു പ്രദേശവാസികള്‍ ചേര്‍ന്നു പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Google+
Like(s): 60