22 May, 2018 08:27:50 AM


ദില്ലിയില്‍ 30 കോടിയുടെ മയക്കുമരുന്നുമായി നാലു പേര്‍ അറസ്റ്റില്‍

അറസ്റ്റ് വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ



ദില്ലി: ദില്ലിയില്‍ 30 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. 30 കോടി രൂപ വിലമതിക്കുന്ന 6.5 ലക്ഷം ഗുളികകളും മൂന്ന് കിലോ തൂക്കം വരുന്ന മറ്റ് മയക്കുമരുന്നുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പ്രത്യേക വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ സജ്ഞീവ് കുമാര്‍ അറിയിച്ചു.


രാജ്യത്തിന്റെ പലഭാഗത്തും മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്നാണ് സൂചന. യുകെ, യുഎസ്, യുഎഇ, മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും ഇവര്‍ മയക്കുമരുന്ന് കയറ്റി അയക്കാറുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Google+
Like(s): 133